International

മെക്സിക്കോയില്‍ വെടിവെയ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

മെക്സിക്കോ:മെക്സിക്കോയില്‍ ഒരുപാര്‍ട്ടിക്കിടെയുണ്ടായ വെടിവെയ്പ്പില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ മെക്സിക്കോയിലെ വെരക്രൂസ് ബാറില്‍ നടന്ന സ്വകാര്യ പരിപാടിക്കിടെയായിരുന്നു
വെടിവെപ്പ്.

പാര്‍ട്ടിക്കിടെ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മുഖംമൂടി ധരിച്ച സംഘം ബാറിലേയ്ക്ക് അതിക്രമിച്ച് കടന്നആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ നാല് സ്ത്രീകളും ഏഴ് പുരുഷന്‍മാരും കൊല്ലപ്പെട്ടു.

വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വെടിവെയ്പ്പിന് പിന്നില്‍ ആരാണെന്നോ എന്താണവരുടെ ഉദ്ദേശ്യം എന്നോ വ്യക്തമല്ല.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button