Nattuvartha

മറയൂർ-ചിന്നാർ വനാതിർത്തിയിൽ പരിഭ്രാന്തി പടർത്തി കാട്ടുതീ; സംഭവത്തിന് പിന്നിൽസാമൂഹ്യവിരുദ്ധരെന്ന് വനംവകുപ്പ്

സമാനമായരീതിയിൽ ര​ണ്ടാ​ഴ്ച​മു​ൻ​പ് അ​ഞ്ചു​നാ​ട്ടാ​ൻ പാ​റ​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നി​രു​ന്നു

മ​റ​യൂ​ർ: പരിഭ്രാന്തി പടർത്തി കാട്ടുതീ. മ​റ​യൂ​ർ ചി​ന്നാ​ർ വ​നാ​തി​ർ​ത്തി​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നുപിടിച്ചു . മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​ന്‍റെ​യും ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ​യും അ​തി​ർ​ത്തി​യാ​യ അ​ഞ്ചു​നാ​ട്ടാ​ൻ പാ​റ​യി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് തീപിടുത്തമുണ്ടായത് .

എന്നാൽ പരിസരത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട​താ​ണെ​ന്നുള്ള നിഗമനത്തിലാണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ . മ​റ​യൂ​ർ റേ​ഞ്ചി​ലെ​യും ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ​യും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നേത്രത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സമാനമായരീതിയിൽ ര​ണ്ടാ​ഴ്ച​മു​ൻ​പ് അ​ഞ്ചു​നാ​ട്ടാ​ൻ പാ​റ​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നി​രു​ന്നു. അ​ന്ന് സ​മീ​പ​ത്തെ ഗോ​ത്ര​വ​ർ​ഗ കോ​ള​നി​ക​ളി​ലെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു​മാ​ണ് വ​ന​മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടു​തീ പ​ട​ർ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button