Nattuvartha

ഏപ്രിൽ 27ന് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കോട്ടയം: ഏപ്രിൽ 27ന് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി . നാഗമ്പടം റെയിൽവേ പഴയ മേൽപാലം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് കായംകുളം, കോട്ടയം, എറണാകുളം പാതയിൽ 27ന് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. 3 മെമു അടക്കം 12 പാസഞ്ചർ ട്രെയിനുകൾ പൂർണമായും നാലു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. 10 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. വഴിതിരിച്ചു വിടുന്ന ട്രെയിനുകൾക്ക് താൽക്കാലികമായി എറണാകുളം ജംക്‌ഷൻ, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ അധികമായി സ്റ്റോപ്പ് അനുവദിക്കും.

ഇതിലൂടെ പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ: 66308 കൊല്ലം–എറണാകുളം മെമു, 66302 കൊല്ലം–എറണാകുളം മെമു, 66303 എറണാകുളം–കൊല്ലം മെമു, 56385 എറണാകുളം–കോട്ടയം പാസഞ്ചർ, 56390 കോട്ടയം–എറണാകുളം പാസഞ്ചർ, 56387 എറണാകുളം–കായംകുളം പാസഞ്ചർ, 56388 കായംകുളം–എറണാകുളം പാസഞ്ചർ, 56380 കായംകുളം–എറണാകുളം പാസഞ്ചർ, 56303 എറണാകുളം–ആലപ്പുഴ പാസഞ്ചർ, 56381 എറണാകുളം–കായംകുളം പാസഞ്ചർ, 56382 കായംകുളം–എറണാകുളം പാസഞ്ചർ, 56301 ആലപ്പുഴ–കൊല്ലം പാസഞ്ചർ.

ഭാഗികമായി റദ്ദാക്കിയവ:56365 ഗുരുവായൂർ–പുനലൂർ പാസഞ്ചർ. എറണാകുളം ടൗൺ–പുനലൂർ സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തില്ല.56366 പുനലൂർ–ഗുരുവായൂർ പാസഞ്ചർ. പുനലൂർ–എറണാകുളം ടൗൺ സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തില്ല.16307 ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ്. ആലപ്പുഴയ്ക്കും എറണാകുളം ജംക്‌ഷനും ഇടയിൽ സർവീസ് നടത്തില്ല.16308 കണ്ണൂർ–ആലപ്പുഴ എക്സ്പ്രസ്. എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

ആലപ്പുഴവഴി തിരിച്ചുവിട്ട ട്രെയിനുകൾ; 16650 നാഗർകോവിൽ–മംഗളൂരു പരശുറാം എക്സ്പ്രസ്, 17229 തിരുവനന്തപുരം–ഹൈദരാബാദ് എക്സ്പ്രസ്, 16382 കന്യാകുമാരി–മുംബൈ എക്സ്പ്രസ്, 12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള, 16525 കന്യാകുമാരി–കെഎസ്ആർ ബെംഗളൂരു ഐലൻഡ് എക്സ്പ്രസ്, 12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, 12626 ന്യൂ ഡൽഹി–തിരുവനന്തപുരം കേരള, 17230 ഹൈദരാബാദ്–തിരുവനന്തപുരം ശബരി, 16649 മംഗളൂര്–നാഗർകോവിൽ പരശുറാം എക്സ്പ്രസ്, 12201 ലോക്മാന്യതിലക്–കൊച്ചുവേളി ഗരിബരദ് എക്സ്പ്രസ്.12624 തിരുവനന്തപുരം–ചെന്നൈ സെന്റർ മെയിൽ 45 മിനിട്ട് അധികസമയം കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button