Nattuvartha

സ്ഫോടനത്തിൽ ഞെട്ടി ഇരിട്ടി നിവാസികൾ; മേഖലയിൽ പോലീസ് റെയ്ഡ്

വിശദമായ അന്വേഷണത്തിലാണ് പോലീസ്

ഇ​രി​ട്ടി: സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്, പൂ​മ​രം പ്രദേശത്ത് കി​ഴ​ക്കോ​ട് ല​ക്ഷം​വീ​ട് കോ​ള​നി​ക്ക് സ​മീ​പ​മു​ണ്ടാ​യ ഉ​ഗ്ര​സ്‌​ഫോ​ട​ന​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ബോം​ബും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്ന വെ​ളി​യ​മ്പ്ര പ​റ​മ്പി​ലെ ഷാ​ഹി​ത മ​ന്‍​സി​ലി​ല്‍ ടി.​വി. അ​ബ്ദു​ള്‍ നാ​സ​റി (45)നാ​ണു പ​രി​ക്കേ​റ്റ​ത്.

നാസർ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ​ന്തി​ന്‍റെ രൂ​പ​ത്തി​ലു​ള്ള സാ​ധ​നം കാ​ലു​കൊ​ണ്ട് ത​ട്ടി​യ​പ്പോ​ഴാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. നാ​സ​റി​ന്‍റെ വ​ല​തു​കാ​ലി​ന് ഗുരുതര പ​രി​ക്കേ​റ്റു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിലാണ് പോലീസ്..

ഇ​രി​ട്ടി ഡി​വൈ​എ​സ്പി സാ​ജു കെ.​ഏ​ബ്ര​ഹാം, സി​ഐ കെ.​പി.​സു​നി​ല്‍ കു​മാ​ര്‍, ഇ​രി​ട്ടി എ​സ്ഐ പി.​അ​നീ​ഷ്‌ കു​മാ​ര്‍, മു​ഴ​ക്കു​ന്ന് എ​സ്ഐ പി.​അ​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ​യും ബോം​ബ് സ്‌​ക്വാ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button