CinemaNewsEntertainment

‘എന്‍ജികെ’യുടെ ട്രെയിലര്‍ എത്തി; ഇരുകൈയ്യും നീട്ടി ആരാധകര്‍

 

തമിഴ് സൂപ്പര്‍ താരം സൂര്യ നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം എന്‍ജികെയുടെ ട്രെയിലര്‍ എത്തി. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങുന്നത്. താനാ സേര്‍ന്തക്കൂട്ടത്തിന്റെ വിജയത്തിനു ശേഷമെത്തുന്ന സിനിമ മെയ് 31നാണ് റിലീസ് ചെയ്യുന്നത്.

 

ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിട്ടാണ് ഒരുങ്ങുന്നത്. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തിലെ നായികമാര്‍. യുവന്‍ ശങ്കര്‍ രാജയാണ് എന്‍ജികെയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.സൂര്യ തന്നെയാണ് പ്രധാന ആകര്‍ഷണം. ആരാധകരെ ആവേശം കൊള്ളിക്കുന്ന നന്ദ ഗോപാല്‍ കുമരന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് ഡ്രീം വാരിയേഴ്സ് പിക്‌ചേഴ്സിന്റെ ബാനറില്‍ എന്‍ജികെ നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button