Nattuvartha

സംശയകരമായ സാഹചര്യത്തിൽ വാഹനം; പോലീസ് തിരച്ചിലിൽ കണ്ടെത്തിയത് മാരകായുധങ്ങൾ

ലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്

താനൂര്‍ : സംശയകരമായ സാഹചര്യത്തിൽ വാഹനം, മലപ്പുറം താനൂരിലെ ചീരാന്‍കടപ്പുറത്ത് അജ്ഞാത വാഹനത്തില്‍ നിന്ന് വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. തീരദേശത്തെ റോഡിനു സമീപത്ത് നിര്‍ത്തിയിട്ട കെ എല്‍ 46 എല്‍ 5568 രജിസ്ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് ആയു ധങ്ങള്‍ പിടികൂടിയത്.

വാഹനത്തിൽ നിന്ന് രണ്ട് വാള്‍, നാല് സ്റ്റീല്‍ റോഡ് എന്നിവയാണ് പോലീസ് കണ്ടെടുത്തത്. ബുധനാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.എസ്ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളും വാഹനവും കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button