India

സ്വർണ്ണ ഭ്രമത്തിൽ ഇന്ത്യാക്കാർ മുന്നോട്ട്; സ്വര്‍ണ ഡിമാന്‍റില്‍ വര്‍ധനവ്

ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരമാണ് ഈ വര്‍ധന

മുംബൈ: സ്വർണ്ണ ഭ്രമത്തിൽ ഇന്ത്യാക്കാർ മുന്നോട്ട്, രാജ്യത്ത് സ്വര്‍ണത്തോടുളള ഡിമാന്‍റ് വര്‍ധിക്കുന്നു. സ്വര്‍ണ ഡിമാന്‍റില്‍ അഞ്ച് ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരമാണ് ഈ വര്‍ധന. കൂടാതെ വിവാഹ സീസണില്‍ സ്വര്‍ണത്തിന്‍റെ വിലയില്‍ ഇടിവ് വന്നത് വില്‍പ്പന കൂട്ടിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യു ജി സി) റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയിളവിലെ സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് 159 ടണ്ണാണ്. 2018 ന്‍റെ ആദ്യ പാദത്തില്‍ സ്വര്‍ണ ഡിമാന്‍റ് 151.5 ടണ്‍ ആയിരുന്നു. നിലവിൽ ഇന്ത്യന്‍ സ്വര്‍ണത്തിന്‍റെ മൂല്യം 13 ശതമാനം വര്‍ധിച്ച് 47,100 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 41,680 കോടി രൂപയായിരുന്നു. രൂപയുടെ മൂല്യം ശക്തിയാര്‍ജിച്ചതും പ്രാദേശിക ആവശ്യകതയിലുണ്ടായ വര്‍ധനയുമാണ് സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് രാജ്യത്ത് ഉയരാനിടയാക്കിയ പ്രധാന കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button