CinemaNewsEntertainment

ബിക്കിനി ചിത്രം പങ്കുവെച്ച നടി മാധുരിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം

 

കൊച്ചി: ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ നടി മാധുരിക്ക് നേരെ സദാചാര ആക്രമണം. അശ്ലീല കമന്റുകളും സദാചാര ക്ലാസുകളും ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടതോടെ താരം ചിത്രം പിന്‍വലിക്കാന്‍ നിര്‍ബന്ധിതയായി. ഒരു ഹോളി ഡേ ചിത്രം പോസ്റ്റ് ചെയ്താല്‍ ലഭിക്കുന്ന പ്രതികരണമാണിത്. മലയാളികള്‍ സ്വന്തം വില കളയരുതെന്നും താരം പിന്നീട് പ്രതികരിച്ചു.

അവധിയാഘോഷിക്കാനായി താരം അടുത്തിടെ തായ്ലന്റിലേക്ക് യാത്ര നടത്തിയിരുന്നു. യാത്രയുടെ ചിത്രങ്ങളും മാധുരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എന്നാല്‍ ഇതില്‍ തായ്ലാന്‍ഡിലെ കടപ്പുറത്ത് ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രത്തിന് കീഴെ അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. കൂടുതലും സദാചാര മലയാളികളാണ് കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്.

ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് മാധുരി. ജയറാം നായകനായി എത്തുന്ന പട്ടാഭിരാമനാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മോഡല്‍ കൂടിയായ മാധുരിക്ക് നേരെ ഇതാദ്യമായിട്ടല്ല മലയാളികള്‍ ഇത്തരം പ്രതികരണം നടത്തുന്നത്. നേരത്തെ തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ താഴെ സദാചാര ക്ലാസെടുത്തവര്‍ക്ക് താരം ചുട്ടമറുപടി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button