KeralaNews

വയനാട് വഴിയുള്ള ലഹരി മരുന്ന് കടത്ത് വ്യാപകമാകുന്നു

 

ബത്തേരി: അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ജില്ല വഴി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള മയക്കു മരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കള്ളക്കടത്ത് വര്‍ധിക്കുന്നു. മൈസൂരു, ബംഗളൂരു, ബൈരക്കുപ്പ, ഗൂഡല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ജില്ലയിലെ പ്രധാന എക്‌സൈസ് ചെക്ക്‌പോസ്റ്റുകളായ മുത്തങ്ങ, ബാവലി എന്നിവിടങ്ങളിലിലൂടെ വന്‍ കള്ളക്കടത്ത് നടക്കുന്നത്.

കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, സ്പിരിറ്റ്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് മറ്റ് ജില്ലകളിലേക്ക് വാഹനങ്ങളില്‍ കടത്തുന്നത്. വാഹനങ്ങളില്‍ സമര്‍ഥമായി ഒളിപ്പിക്കുന്ന ഇത്തരം വസ്തുക്കള്‍ കണ്ടെത്തുന്നതിന് പലപ്പോഴും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിന് കഴിയാറില്ല.ഗൂഡല്ലൂരില്‍ നിന്നും വയനാട്ടിലേക്ക് പ്രവേശിക്കുന്ന അതിര്‍ത്തികളില്‍ എക്‌സൈസ് ചെക്ക് പോസ്റ്റുകളില്ലാത്തതും ലഹരി വസ്തുക്കള്‍ കടത്തുന്നവര്‍ക്ക് അനുകൂല ഘടകമാണ്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് വിവിധ സംഘങ്ങള്‍ എത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button