News

ജൂനിയറായ വനിതാ പൈലറ്റിനോടുള്ള ഈഗോ; വിമാനം കാനയില്‍ വീണ സംഭവത്തില്‍ പൈലറ്റ് കുറ്റക്കാരന്‍

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ടാക്‌സിവേയില്‍നിന്നു തെന്നിമാറിയതും കാനയില്‍ കുടുങ്ങി നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതും വനിതാ പൈലറ്റിന്റെ നിര്‍ദ്ദേശം അവഗണിച്ചതുമൂലം. ശക്തമായ മഴയും കാറ്റുമാണ് അപകടത്തിനു കാരണമെന്ന നിഗമനത്തിലായിരുന്നു ആദ്യമെങ്കിലും എന്നാല്‍ ഇപ്പോള്‍ യഥാര്‍ഥ
കാരണം കണ്ടെത്തുകയായിരുന്നു. സഹപൈലറ്റിനോട് പ്രധാന പൈലറ്റിനുതോന്നിയ ഈഗോയാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന കണ്ടെത്തലിലാണ് അധികൃതര്‍. 2017 സെപ്റ്റംബര്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.

അപകട സാധ്യതാ മുന്നറിയിപ്പ് സഹപൈലറ്റ് നല്‍കിയെങ്കിലും ജൂനിയറായ വനിതാ പൈലറ്റിന്റെ നിര്‍ദ്ദേശം കേള്‍ക്കാന്‍ പ്രധാന പൈലറ്റ് തയ്യാറായിരുന്നില്ല. പൈലറ്റ് ഗുരീന്ദര്‍ സിങ്, കോ-പൈലറ്റ് ടെലന്‍ കാഞ്ചന്‍ എന്നിവരാണ് സംഭവ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനം വിമാനം നിയന്ത്രിച്ചിരുന്നത്. സംഭവം നടന്ന ദിവസം വിമാനത്താവളത്തില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതിനാല്‍ കാഴ്ച വ്യക്തമായിരുന്നില്ല. അതിനാല്‍ വിമാനത്തിലെ സഹപൈലറ്റായിരുന്ന വനിത പ്രധാന പൈലറ്റിനോട് ഫോളോ മീ വാഹനം ഉപയയോഗപ്പെടുത്തി വേഗം കുറച്ച് ലാന്‍ഡിങ് നടത്താമെന്ന് അഭിപ്രായപ്പെട്ടെങ്കിലും പൈലറ്റ് ഈ നിര്‍ദേശം അവഗണിക്കുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ വിമാനത്തിന്റെ മുന്നിലെ ലാന്‍ഡിംഗ് ഗിയര്‍ തകര്‍ന്നതുള്‍പ്പെടെ  വിമാനത്തിന്‌ വളരെയധികം നാശം സംഭവിച്ചിരുന്നു.

രണ്ടു സാധ്യതകളായിരുന്നു അന്വേഷണത്തിന്റെ വിഷയം. കനത്ത കാറ്റും മഴയും മൂലം വിമാനത്തിന്റെ മുന്‍ചക്രം തെന്നിനീങ്ങിയെന്നും അതുമൂലം തിരിയേണ്ട പോയിന്റിനു മുന്‍പേ വലത്തേക്കു തെന്നിപ്പോയെന്നുമുള്ള വാദം. പൈലറ്റിന്റെ വീഴ്ചയാകാം എന്നതായിരുന്നു രണ്ടാമത്തെ നിഗമനം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചീഫ് ഓഫ് ഫ്‌ലൈറ്റ് സേഫ്റ്റി ക്യാപ്റ്റന്‍ വിനോദ് കുല്‍ക്കര്‍ണിയായിരുന്നു സംഭവം അന്വേഷിച്ചത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

സംഭവത്തില്‍ പ്രധാനപൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അപകട സമയത്ത് പൈലറ്റ് മദ്യപിച്ചിരുന്നതായും മുന്‍പ് കണ്ടെത്തിയിരുന്നു. പ്രായവ്യത്യാസം അധികമുള്ളവരെ ഒന്നിച്ച് ജോലിക്കിടുന്നത് ഒഴിവാക്കാന്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button