Nattuvartha

മാതൃകയായി ഹോട്ടലുടമ; വഴിയിൽ നിന്നു കിട്ടിയ വൻതുക പോലീസിന് കൈമാറി

തിരുവല്ല: മാതൃകയായി ഹോട്ടലുടമ, സത്യസന്ധതയുടെ ഉദാത്ത മാതൃകയായി തിരുവല്ല മുത്തൂർ ” അപർണ ” ഹോട്ടൽ ഉടമ മോഹനൻ ചേട്ടൻ.

കഴിഞ്ഞ ദിവസംവൈകിട്ട് മൂന്നരയോടെ ഹോട്ടലിൻറ്റെ മുന്നിലുള്ള റോഡിൽ നിന്നുമാണ് പായിപ്പാട് നാലുകോടി കുളങ്ങര വീട്ടിൽ കെ പി മോഹനൻ ഒരുകെട്ട് നോട്ടുകൾ ലഭിച്ചത്. 90000 രൂപ. ആരുടെയോ കയ്യിൽ നിന്നും പോയ രൂപ ഉടൻ തന്നെ അദ്ദേഹം രുവല്ല പോലീസ് സ്റ്റേഷനിലെ എസ് ഐ ടി രാജേഷ്കുമാറിനെ ഏൽപ്പിച്ചു. ഇതുവരെയും ഉടമസ്ഥർ എത്തിയിട്ടില്ല

shortlink

Post Your Comments


Back to top button