KeralaNews

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണ മരണം

തിരുവനന്തപുരം: തലസ്ഥാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.  പ്ലാമൂട്ടുക്കട പ്രസില്ലം നിവാസില്‍ അനന്ദകൃഷ്ണന്‍ ആണ് മരിച്ചത്. ഉദിയന്‍കുളങ്ങര പെട്രോള്‍ പമ്പിനു സമീപത്ത് വെച്ചാണ് ലോറി ബൈക്കിലിടിച്ചത്.

അതേസമയം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ തൃശ്ശൂര്‍ മുണ്ടൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. മലപ്പുറം തിരൂര്‍ ഒഴൂര്‍ പൈയാട്ടില്‍ രാമചന്ദ്രന്റെ (മണി) മകന്‍ രജീഷ് (27) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ഇയാള്‍ മരിച്ചത്. അപകടത്തില്‍ രജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button