NewsInternational

ഇറാന് ഭീഷണിയായി യുഎസ് ബോംബറുകള്‍

 

വാഷിങ്ടണ്‍: ഇറാന് ഭീഷണിയുമായി പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ സൈനിക നീക്കം ശക്തമാക്കി. പേര്‍ഷ്യ ഉള്‍ക്കടലിനുമുകളില്‍ അമേരിക്ക ബി52 ബോംബര്‍ വിമാനങ്ങള്‍ പറത്തി. മധ്യ പൂര്‍വ ദേശത്ത് ഇറാന്റെ ‘ഭീഷണി’ തടയുന്നതിന് നിരീക്ഷണ പറക്കല്‍ നടത്തിയതായി അമേരിക്കന്‍ വ്യോമസേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് വെളിപ്പെടുത്തി. യുഎഇയിലെ ഫുജൈറ തീരത്ത് രണ്ട് സൗദി എണ്ണക്കപ്പല്‍ ആക്രമിച്ചുവെന്ന വാര്‍ത്തക്കുപിന്നാലെയാണ് അമേരിക്കയുടെ സൈനിക നീക്കം.

ഇറാനുമായുള്ള സൈനിക നയം പുനപരിശോധിക്കാന്‍ അമേരിക്ക തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രതിരോധവിഭാഗം പുതിയ സൈനികപദ്ധതി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമര്‍പ്പിച്ചു. ഇറാന്‍ ആക്രമിക്കാനായി 1,20,000 സൈനികരെ നിയോഗിക്കണമെന്നാണ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.ആയുധനിയന്ത്രണത്തിന് ഇറാനുമേല്‍ സമ്മര്‍ദ്ദമുയര്‍ത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍, വിഷയത്തില്‍ പെന്റഗണും വൈറ്റ് ഹൗസും പ്രതികരിച്ചില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button