Kerala

കടലാക്രമണത്തെ ചെറുക്കാന്‍ പുലിമുട്ട് വേണമെന്ന് ആലപ്പുഴ സ്വദേശികൾ

ആലപ്പുഴ: കടലാക്രമണത്തെ ചെറുക്കാന്‍ കടല്‍ഭിത്തിയോട് കൂടിയ പുലിമുട്ട് വേണമെന്ന ആവശ്യവുമായി ആലപ്പുഴ നിവാസികൾ. ആലപ്പുഴ മുതല്‍ തോട്ടപ്പള്ളി വരെ കടലാക്രമണത്തില്‍ നാനൂറിലേറെ വീടുകളാണ് അടുത്ത കാലത്ത് തകര്‍ന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. നൂറുകണക്കിന് വീടുകളാണ് ഏത് നിമിഷവും കടലെടുക്കാമെന്ന നിലയിലുള്ളത്. തോട്ടപ്പള്ളി മുതല്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്‍റെ പകുതി വരെ ഏകദേശം അമ്പതോളം പുലിമുട്ടുകൾ നിർമ്മിച്ചിരുന്നു. ഈ ഭാഗങ്ങള്‍ ഇപ്പോള്‍ ഏതാണ്ട് സുരക്ഷിതമാണ്.

shortlink

Related Articles

Post Your Comments


Back to top button