ചര്‍മത്തിലെ ചെറിയ നിറമാറ്റം, പാടുകള്‍, വെയിലേറ്റ പോലെയുള്ള കരുവാളിപ്പുകള്‍ ഇവ ചര്‍മാര്‍ബുദമാകാം

ചര്‍മത്തിലെ ചെറിയ നിറമാറ്റം, പാടുകള്‍, വെയിലേറ്റ പോലെയുള്ള കരുവാളിപ്പുകള്‍ ഇവയൊന്നും അവഗണിക്കരുത്. ചിലപ്പോള്‍ ഇവ ചര്‍മാര്‍ബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരാറുണ്ട്.

ത്വക്കിലെ അര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്.

ചര്‍മത്തിലെ ചെറിയ നിറമാറ്റം, നീണ്ട ശമന മുറിവുകള്‍, ചര്‍മ്മത്തില്‍ വ്രണം, രക്തസ്രാവം, ത്വക്കില്‍ രൂപമാറ്റം, സമചതുര ചര്‍മ്മമേഖലകള്‍ പരിശോധിക്കുമ്പോള്‍ അവയുടെ ആകൃതി, വലിവ്, ഘടന എന്നിവയില്‍ വ്യത്യാസം , നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവ കണ്ടാണ് പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ ഒരുപക്ഷേ സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങളുടെ സാന്നിദ്ധ്യം ഒരു ഡോര്‍മറ്റോളജിസ്റ്റിനെ ബന്ധപ്പെടുന്നതിനുള്ള കാരണമാണ്. വിവിധ തരത്തിലുള്ള ക്യാന്‍സറിന് വിവിധ ലക്ഷണങ്ങള്‍ ഉണ്ടാകും. വ്യത്യസ്ത കോശങ്ങളില്‍ നിന്ന് വളരുന്ന വ്യത്യസ്തതയാണിത്. ത്വക്ക് ക്യാന്‍സര്‍ ചികിത്സ പൂര്‍ണ്ണമായും ട്യൂമര്‍, രോഗത്തിന്റെ ഘടന, രോഗിയുടെ പൊതു അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുന്നു

Share
Leave a Comment