Life Style

പച്ചമാങ്ങയുടെ ഗുണങ്ങൾ

പലര്‍ക്കും പഴുത്ത മാങ്ങയേക്കാള്‍ ഇഷ്ടം പച്ചമാങ്ങയോടായിരിക്കും. പച്ചമാങ്ങ കാണുമ്പോള്‍ തന്നെ ഓടിപ്പോയ ഊര്‍ജ്ജവും സ്മാര്‍ട്നസ്സും എല്ലാം തിരിച്ച്‌ വരുന്നതു പോലെ തോന്നും പലര്‍ക്കും. അത്രയധികം ആകര്‍ഷണമാണ് പച്ചമാങ്ങയോട് പലര്‍ക്കും തോന്നുന്നത്. എന്നാല്‍ കാണുമ്പോള്‍ ഉള്ള ഗുണങ്ങള്‍ മാത്രമല്ല പച്ചമാങ്ങയില്‍ ചില അത്ഭുത ഗുണങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. പഴുത്ത മാങ്ങയേക്കാള്‍ അല്‍പം ആരോഗ്യഗുണങ്ങല്‍ കൂടുതലാണ് ഈ പച്ചപ്പുളി മാങ്ങയ്ക്ക്. അവ എന്തൊക്കെയെന്ന് നോക്കാം.

നല്ല ചൂടെടുത്തിരിയ്ക്കുമ്ബോള്‍ ഒരു കഷ്ണം പച്ചമാങ്ങ കഴിച്ചു നോക്കൂ. ഇത് ശരീരത്തിലെ ചൂട് കുറച്ച്‌ ശരീരോഷ്മാവ് കൃത്യമാക്കുന്നു. മാത്രമല്ല നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ പച്ചമാങ്ങ സഹായിക്കുന്നു. പച്ചമാങ്ങയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യമാണ് ഇതിന് കാരണം എന്നതാണ് സത്യം. ഇത് രക്തസമ്മര്‍ദ്ദത്തെ ഫലപ്രദമായി തടയുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും പച്ചമാങ്ങ തന്നെ മുന്നില്‍. രക്തസമ്മര്‍ദ്ദം ക്രമീകരിക്കപ്പെടുമ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യവും ഇതിലൂടെ ഉറപ്പ് നല്‍കുന്നു. പച്ചമാങ്ങ കഴിയ്ക്കുന്നത് ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ഭക്ഷണശേഷം പച്ചമാങ്ങ ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പച്ചമാങ്ങ മിടുക്കന്‍ തന്നെ. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് പച്ചമാങ്ങ എന്നത് തന്നെയാണ് രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്നതും പച്ചമാങ്ങയുടെ സവിശേഷത തന്നെയാണ്.
ചര്‍മ്മത്തിന്റെ എല്ലാ വിധ സൗന്ദര്യ പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ പച്ചമാങ്ങയ്ക്ക് കഴിയും. അകാല വാര്‍ദ്ധക്യം എന്ന വില്ലനെ തുരത്താന്‍ പച്ചമാങ്ങ മുന്നില്‍ തന്നെയാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും മൃദുലതയും നല്‍കുന്നു. മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും പച്ചമാങ്ങയെ നൂറ് ശതമാനം വിശ്വസിക്കാം. ഒരു കഷ്ണം പച്ചമാങ്ങ വേവിച്ച്‌ വെള്ളവുമായി ചേര്‍ത്ത് പേസ്റ്റ് പോലെയാക്കി മുഖത്ത് പുരട്ടിയാല്‍ മതി. മുഖക്കുരു മാറുകയും മുഖക്കുരുവിന്റെ പാട് പോലും ഇല്ലാതാവുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button