News

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രണ്ട് കേരള നേതാക്കള്‍ പരിഗണനയില്‍ : താത്പര്യം പ്രകടിപ്പിക്കാതെ ഇരുനേതാക്കളും

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്ത് തുടരാന്‍ രാഹുല്‍ ഗാന്ധിക്ക് താത്പര്യമില്ലാത്ത സ്ഥിതിക്ക് യോഗ്യനായ മറ്റൊരാളെ കണ്ടെത്താനുള്ള ചര്‍ച്ച കോണ്‍ഗ്രസില്‍ നടന്നുവരികയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയേയും ഇതിനായി പരിഗണിച്ചെന്നും എന്നാല്‍ അധ്യക്ഷപദവി ഏറ്റെടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു എന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആന്റണി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നിരസിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാഹുല്‍ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരാമെന്ന ഉറച്ച തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് തുടങ്ങിയവര്‍ ഏകെ ആന്റണിയോട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്. സോണിയ ഗാന്ധിക്കും രാഹുലിനും ആന്റണി അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിനോട് വൈമുഖ്യമില്ലെന്നും നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാള്‍ അധ്യക്ഷനാകട്ടെ എന്നു തന്നെയാണ് രാഹുലിന്റെ തീരുമാനമെന്നും കോണ്‍ഗ്രസിലെ ചില ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന രാഹുലിന്റെ നിലപാടിനോട് യോജിച്ച് നേതാക്കള്‍ കെസി വേണുഗോപാലിനെയും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പക്ഷേ കെസിയും പദവി ഏറ്റെടുക്കാന്‍ തയ്യാറല്ല എന്നാണ് അറിയുന്നത്. അധ്യക്ഷസ്ഥാനം പെട്ടെന്നൊരാളെ ഏല്‍പ്പിക്കാനാകാത്തതിനാല്‍ രാഹുല്‍ തന്നെ തത്കാലം അധ്യക്ഷസ്ഥാനത്ത് തുടരുകയാണ്. ഇപ്പോള്‍ ലണ്ടനിലുള്ള രാഹുല്‍ തിരിച്ചെത്തിയാലുടന്‍ അദ്ദേഹം തുടരുമോ എന്ന കാര്യത്തില്‍ ഉറപ്പ് ലഭിക്കുകയുള്ളു. രാഹുല്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button