നായ കടിച്ചാല്‍ അതിനെ തിരിച്ച് കടിക്കണമെന്ന് ഡോക്ടര്‍; രോഗിയും ഡോക്ടറും തമ്മില്‍ വാക്കുതര്‍ക്കം , സംഭവമിങ്ങനെ

അജ്മീര്‍ : നായ കടിച്ച് ചികിത്സയ്‌ക്കെത്തിയ രോഗിയോട് നായയെ തിരിച്ചു കടിക്കണമെന്ന് ഡോക്ടര്‍. രാജസ്ഥാനില്‍ നിന്നുമാണ് മെഡിക്കല്‍ അനാസ്ഥയുടെ ഈ വിചിത്രമായ കഥ. നായ കടിച്ചതിനെച്ചൊല്ലി രോഗിയും ഡോക്ടറും തമ്മിലുള്ള തര്‍ക്കത്തിന്റെ വിഡിയോ പുറത്തുവന്നു. നായ കടിച്ചതിനാണ് സ്ത്രീ അജ്മീറിലെ ആശുപത്രിയില്‍ എത്തിയത്.

ചികില്‍സയ്ക്കായി റെസിഡന്റ് ഡോക്ടറെ സമീപിച്ചപ്പോള്‍ അയാള്‍ ദേഷ്യത്തോടെ നായ കടിച്ചെങ്കില്‍ നായയെ തിരിച്ചു കടിക്കാന്‍ പറയുകയായിരുന്നു. ഡോക്ടറുടെ മറുപടിയില്‍ രോഷാകുലനായ രോഗി നിങ്ങള്‍ എപ്പോഴെങ്കിലും ഒരു നായയെ കടിച്ചിട്ടുണ്ടോ എന്ന് തിരിച്ചു ചോദിക്കുന്നു. ഒടുവില്‍ വാദിയെ പ്രതിയാക്കുന്ന അവസ്ഥയാണ് സംഭവിച്ചത്.

ഇപ്പോള്‍ യുവതിക്കെതിരെ പരാതി നല്‍കുമെന്നാണ് ഡോക്ടര്‍ പ്രവീണ്‍ കുമാര്‍ ബലോട്ടിയ ഭീഷണിപ്പെടുത്തുന്നത്. ദലിതനായ തന്നെ അപമാനിച്ചതിന് എസ്‌സി എസ്ടി നിയമപ്രകാരം പരാതി നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ആദ്യമായി ആശുപത്രിയില്‍ വരുന്ന തനിക്ക് ഡോക്ടറുടെ ജാതി എങ്ങനെ അറിയാമെന്ന് ചോദിച്ച് യുവതിയും പറയുന്നു.

ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങവ് സത്യം കാണിക്കുമെന്ന് യുവതി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോ വൈറലായതോടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ സംഭവം എത്തി. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ആശുപത്രി ജീവനക്കാര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

Share
Leave a Comment