NewsInternational

എഫ് 22 യുദ്ധ വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ വിന്യസിപ്പിച്ച് അമേരിക്ക

 

മനാമ: ഇറാനുമായി സംഘര്‍ഷം മൂര്‍ഛിക്കുന്നതിനിടെ അമേരിക്ക ഗള്‍ഫ് മേഖലയില്‍ എഫ്-22 യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചു. ആദ്യമായാണ് റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള എഫ്-22 റാപ്റ്റര്‍ വിമാനങ്ങള്‍ അമേരിക്ക മേഖലയില്‍ വിന്യസിക്കുന്നത്. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ബേസില്‍ ഈ യുദ്ധ വിമാനങ്ങള്‍ എത്തി.

അമേരിക്കന്‍ സേനകളെയും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചുമതലയുള്ള മേഖലയിലെ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാനാണ് ആദ്യമായ ഈ എയര്‍ക്രാഫ്റ്റുകള്‍ ഖത്തറല്‍ വിന്യസിക്കുന്നതെന്ന് അമേരിക്കന്‍ എയര്‍ഫോഴ്സ് അറിയിച്ചു. യുഎസ് എയര്‍ഫോഴ്സ് സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനമാണ് അല്‍ ഉദൈദ് എയര്‍ബേസ്. കഴിഞ്ഞ മെയ് 10ന് യുഎസ് ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബി-52 സ്ട്രാഫോര്‍ട്രസ് ബോംബര്‍ വിമാനങ്ങള്‍ അല്‍ ഉദൈദില്‍ അമേരിക്ക വിന്യസിച്ചിരുന്നു.
എത്ര വിമാനങ്ങളാണ് അയച്ചതെന്ന് അമേരിക്കന്‍ എയര്‍ഫോഴ്സ് വ്യക്തമാക്കിയിട്ടില്ലെങ്കിലും അഞ്ച് എഫ് 22 റാപ്റ്റര്‍ അല്‍ ഉദൈദില്‍ ഉണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധമുണ്ടായാല്‍ ഇറാന്റെ ഉപരിതല മിസൈല്‍ സംവിധാനമായ എസ് – 300 നെ ആക്രമിക്കാന്‍ ഏറ്റവും അനുയോജ്യമായി അമേരിക്ക കാണുന്നത് എഫ് 22 വിമാനങ്ങളെയാണെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button