KeralaNews

പകയുടെ പേരില്‍ എസ്.എഫ്.ഐക്കാര്‍ കൊലപാതകം നടത്തിയിട്ടില്ല: വി പി സാനു

 

തൊടുപുഴ: പകയുടെ പേരില്‍ എതിരാളികളെ കൊലപ്പെടുത്തുന്നവരല്ല എസ്എഫ്‌ഐക്കാരെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു. അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ 277ഉം കേരളത്തില്‍ 33ഉം പ്രവര്‍ത്തകര്‍ നഷ്ടപ്പെട്ട പ്രസ്ഥാനമാണ് എസ്എഫ്‌ഐ. ജനാധിപത്യ വിശ്വാസികള്‍ എന്ന് അഭിമാനം കൊള്ളുന്ന കെഎസ്യുവും വര്‍ഗീയ സംഘടനുകളമാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍പ്രവര്‍ത്തിച്ചത്. നാളിതുവരെ എസ്എഫ്‌ഐക്കാരുടെ കൈകളാല്‍ ഒരു വിദ്യാര്‍ഥിയുടെ ജീവനും കലാലയങ്ങളില്‍ നഷ്ടപ്പെട്ടില്ല. അത് തങ്ങള്‍ക്ക് പകയില്ലാത്തതുകൊണ്ടല്ല. തങ്ങള്‍ പകയും വിദ്വേഷവും പ്രതികാരവും ഇല്ലാത്തവരായതിനാലല്ല. ഒരാളുടെ ജീവനെടുത്തല്ല നേരെമറിച്ച് ജനമനസില്‍ നിന്ന് കൊലയാളികളെ എന്നേന്നേക്കുമായി ഒറ്റപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്.

വിദ്യാഭ്യാസത്തെ വര്‍ഗീയവാദികള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന സമീപനത്തിനെതിരായ പോരാട്ടത്തിലാണ് എസ്എഫ്‌ഐ. വര്‍ഗീയവാദികളുകെയും പിന്തിരിപ്പന്‍ ശക്തികളുടെയും നല്ല സര്‍ടിഫിക്കറ്റിനുവേണ്ടിയല്ല പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്നും സാനു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button