KeralaNews

കണ്ണൂരിലെ പാടങ്ങളില്‍ ഞാറു നടാന്‍ ബംഗാളികള്‍

 

കണ്ണപുരം: ഞാറ്റുപാട്ട് നീട്ടിയും കുറുക്കിയും പാടി മലയാളി ഞാറുനട്ടകാലം. പഴയ തലമുറയുടെ ഓര്‍മകളില്‍ എന്നും കാര്‍ഷിക സമൃദ്ധിയുടെ പച്ചപ്പ് തീര്‍ത്ത ഈ സ്മരണപോലും ഇല്ലാതായി. പതിയെ പാടത്തെ ചേറില്‍ ഇറങ്ങാന്‍ മടിച്ച് പുത്തന്‍ മേച്ചില്‍പ്പുറങ്ങളിലേക്ക് മലയാളി ചേക്കേറുമ്പോള്‍ കൃഷിപ്പണിക്ക് ആളെ കിട്ടാതായി. മലയാളി കുടിയിറങ്ങുന്ന ഈ മേഖലയിലേക്ക് കുടിയേറുകയാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ തൊഴിലാളിക്കൂട്ടം. കണ്ണപുരം പഞ്ചായത്തിലെ അയ്യോത്ത് പാടശേഖരത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഞാറുനടാനും മറ്റു കൃഷിപണിക്കുമായി രംഗത്തിറങ്ങിയത്.

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദുനിന്നുള്ള പതിനഞ്ചോളം തൊഴിലാളികളാണ് അയ്യോത്തെ വയലുകളില്‍ ഇക്കുറി ആദ്യമായി ഞാറുനട്ടത്. പശ്ചിമ ബംഗാളില്‍ കൃഷി സീസണ്‍ അല്ലാത്തതിനാല്‍ പലയിടത്തും തൊഴിലാളികള്‍ സംഘമായി എത്തിയിട്ടുണ്ട്.
കൃഷിയില്‍ പ്രാവീണ്യമുള്ളതിനാല്‍ ഏറെ വേഗത്തിലാണ് ഞാറ് നടുന്നത്. അയ്യോത്ത് പാടശേഖരത്തില്‍ തരിശായി കിടന്നതും അല്ലാത്തതുമായ 60 ഹെക്ടറോളം പാടശേഖരത്തിലാണ് ഒറ്റയ്ക്കും കൂട്ടായും കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ കൃഷിയിറക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button