CinemaNewsEntertainment

രണ്‍വീര്‍ സിംഗിന്റെ കപില്‍

 

ബോളിവുഡ് യുവതാരം രണ്‍വീര്‍ സിങ്ങും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവും തമ്മില്‍ എന്തെങ്കിലും രൂപസാദൃശ്യമുണ്ടോ. അപാരമായ സാദൃശ്യമുണ്ടെന്ന് 83 എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍കണ്ടാല്‍ മനസ്സിലാകും. ഹരിയാനയുടെ കൊടുങ്കാറ്റ് കപില്‍ദേവിന്റെ ജീവിതകഥ പറയുന്ന സിനിമ 83ല്‍ ക്രിക്കറ്റ് ഇതിഹാസത്തെ അവതരിപ്പിക്കുന്നത് രണ്‍വീര്‍ ആണ്. 34—ാം പിറന്നാളായ ജൂലൈ ആറിന് താരം ട്വിറ്ററിലൂടെ സിനിമയുടെ ആദ്യപോസ്റ്റര്‍ പുറത്തിറക്കി.

കപില്‍ദേവിന്റെ യൗവനകാലത്തോട് അപാരമായ സാദൃശ്യംതോന്നിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ അടക്കമുള്ളവര്‍ രണ്‍വീറിനെ അഭിനന്ദിച്ച് രംഗത്തെത്തി. ബജ്റംഗി ഭായ് ജാന്‍, ട്യൂബ് ലൈറ്റ് തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയ കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം 1983ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ ചരിത്രനിമിഷങ്ങളുടെ പുനരാവിഷ്‌കാരമാണ്. കഥാപാത്രമായി മാറാന്‍ കപില്‍ ദേവിനൊപ്പം ഡല്‍ഹിയിലെ വീട്ടില്‍ പത്തുദിവസത്തോളം രണ്‍വീര്‍ ചെലവഴിച്ചു. കപില്‍ദേവ് തന്നെ രണ്‍വീറിന് ബൗളിങ് പരിശീലനം നല്‍കി. കഠിനപ്രയത്നം ചെയ്യാനുള്ള മനസ്സും ജോലിയോടുള്ള ആത്മാര്‍ഥതയുമാണ് രണ്‍വീര്‍ സിങ്ങിനെ വ്യത്യസ്തനാക്കുന്നതെന്നാണ് കപില്‍ദേവ് പരിശീലനത്തിനുശേഷം യുവതാരത്തെക്കുറിച്ച് പറഞ്ഞത്. കപില്‍ദേവിന്റെ ഭാര്യ റോമിയെ അവതരിപ്പിക്കുന്നത് രണ്‍വീറിന്റെ ഭാര്യകൂടിയായ ദീപിക പദുകോണ്‍ ആണ്. വിവാഹശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യചിത്രമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button