KeralaNews

സഹോദരനില്ലാത്ത കിങ്ങിണിക്ക് മംഗല്യമൊരുക്കാന്‍ ഒന്നിച്ചത് 30 സഹോദരന്മാര്‍

 

കോട്ടയം: സ്വന്തമായി സഹോദരിനില്ലാത്ത കിങ്ങിണിയുടെ കല്യാണം നടത്താന്‍ ഒന്നിച്ചത് 30 സഹോദരന്‍മാര്‍. ഇല്ലായ്മകളുടെ നടുവില്‍ പകച്ചു നിന്ന കുടുംബത്തിലെ പെണ്‍കുട്ടിക്ക് സ്വപ്ന സമാനമായ വിവാഹംമൊരുക്കി ഒരു കൂട്ടം യുവാക്കള്‍. പന്മന വടുതല എരുവിച്ചേഴത്ത് കിഴക്കതില്‍ കിങ്ങിണിക്ക് തേവലക്കര പാലയ്ക്കല്‍ അവഞ്ചി കിഴക്കതില്‍ രാജേഷാണ് ഇന്നലെ വരണമാല്യം അണിയിച്ചത്.

30 സുഹൃത്തുക്കളുടെ കൂട്ടായ്മയായ വട്ടത്തറ തേര്‍ട്ടി ബ്രദേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു വിവാഹം. 5 പവന്റെ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും വധുവിനു സമ്മാനിച്ചു. വിവാഹവസ്ത്രങ്ങളും നല്‍കി. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. നപ്രതിനിധികളും നാട്ടുകാരുമടക്കം വന്‍ ജനാവലി വിവാഹത്തിനു പങ്കാളികളായി.

Tags

Post Your Comments


Back to top button
Close
Close