News

അഗ്നിപർവ്വതത്തിൽ നിന്നും ലാവ പ്രവാഹം : രണ്ട് വിമാനത്താവളങ്ങൾ അടച്ചു.

റോം: സജീവ അഗ്നിപർവ്വതമായ എറ്റ്നയിൽ നിന്ന് ലാവ പുറത്തേക്ക് ഒഴുകുന്നതിനെ തുടർന്നു രണ്ട് വിമാനത്താവളങ്ങൾ അടച്ചു.ഇറ്റലിയിലെ സിസിലി നഗരത്തിലാണ് ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള പൊടിപടലങ്ങൾ പറന്നുയർന്നതിനാൽ സിസിലിയിലെ രണ്ടാമത്തെ വലിയ പട്ടണമായ കാറ്റാനിയയിലാണ് വിമാനത്താവളങ്ങൾ അടച്ചത്. ഇവ പിന്നീട് ഭാഗികമായി തുറന്നു. സമാനമായ നിലയിൽ അഗ്നിപർവ്വതത്തിൽ നിന്ന് ഈ വർഷം ജൂണിലും കഴിഞ്ഞ ഡിസംബറിലും ലാവ പുറത്തേക്ക് ഒഴുകിയിരുന്നു.നിലവിൽ യൂറോപ്പിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതമാണ് എറ്റ്ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button