Life Style

കാരറ്റിന്‍റെ ഔഷധ ഗുണങ്ങള്‍

കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് നല്ലതാണ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും. ഇതിൽ അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും വളരെ ഫലപ്രദമാണ്. കാരറ്റ് ഹൃദ്രോഗത്തിന് വളരെ നല്ലതാണ്. മൂത്രമൊഴിക്കുമ്പോള്‍ ചുട്ടു നീറ്റലുണ്ടാകുന്നവർ ഇതിന്‍റെ നീരോ സൂപ്പോ കഴിച്ചാൽ മതിയാകും. കാരറ്റിന്‍റെ നീര് നാല് ഔൺസ് ദിവസവും കാലത്തു കഴിച്ചാൽ ഹൈപ്പർ അസിസിറ്റി എന്ന രോഗം മാറും.

കാരറ്റ് വേവിച്ചുകഴിച്ചാൽ ലിവർ, സംബന്ധമായ പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, മൂത്രസംബന്ധമായ അസുഖങ്ങൾ എന്നിവയും മാറിക്കിട്ടും. കാരറ്റ് 15 മുതൽ 20 ദിവസംവരെ തുടർച്ചയായി കഴിച്ചാൽ ചൊറി ചിരങ്ങ്, തേമൽ, ചൊറിച്ചിൽ മുതലായ ത്വക്ക് രോഗങ്ങൾ മാറും. ക്ഷയരോഗത്തിന് കാരറ്റ് സൂപ്പ് വളരെ നല്ലതാണ്. കാരറ്റും തക്കാളിയും കാബേജും കൂടി സൂപ്പ് വെച്ച് കഴിച്ചാൽ വിറ്റാമിൻ എ യുടെ കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറിക്കിട്ടും.

കാരറ്റിനു കുടലിലുള്ള മലിനവസ്തുക്കളേയും വിരയേയും പുറത്തുകളഞ്ഞ് വിശപ്പുണ്ടാക്കുന്നതിന് പ്രത്യേക കഴിവുണ്ട്. അതികഠിനമായ തലവേദന,കണ്ണിനും ചെവിക്കുമുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറുന്നതിനും കാരറ്റ് വളരെ നല്ലതാണ്. കാരറ്റ് പച്ചയായി കഴിക്കുന്നതാണുത്തമം. വേവിച്ചാൽ ചില വിറ്റാമിനുകൾ നഷ്ടപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button