KeralaInterviews

എയർ ഹോസ്റ്റസ് ട്രെയിനിലുമെത്തി

പാലക്കാട്: എയർ ഹോസ്റ്റസ് ഇനി മുതൽ ട്രെയിനിലുമുണ്ടാകും. വിമാനത്തിലെ എയർ ഹോസ്റ്റസ് എന്ന പോലെ തന്നെയായിരിക്കും ഇവരുടെ പ്രവർത്തനം. കോച്ചിനകത്ത് യാത്രക്കാരെ സ്വീകരിക്കുക, സീറ്റ് കണ്ടെത്തുക തുടങ്ങിയ ജോലികളാണ് ഇവർ ചെയ്യുക.

25 റൂട്ടുകളിലായി 100 ട്രെയിൻ ഇത്തരത്തിൽ ഓടിക്കാനാണു പദ്ധതി. ഇത്തരം ട്രെയിനുകൾക്ക് പ്രത്യേക കോച്ചുകൾ നിർമിക്കും. സ്വകാര്യസംരംഭകരുടെ സഹകരണത്തിനൊപ്പം റെയിൽവേ ലക്ഷ്യമിടുന്ന മാറ്റങ്ങളിലൊന്നാണിത്. സ്വകാര്യ സഹകരണത്തിന്റെ ഭാഗമായി ലക്നൗ– ന്യൂഡൽഹി തേജസ് എക്സ്പ്രസ് ഐആർസിടിസിക്കു കൈമാറാനൊരുങ്ങുകയാണ്. ഇവർ നൽകുന്ന സേവനങ്ങൾ ഇവയാണ്.

വിമാനത്തിൽ എയർ ഹോസ്റ്റസ് എന്ന പോലെ സ്വീകരിക്കാൻ മറ്റൊരു ജീവനക്കാരൻ. സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും സഹായിക്കും. വീട്ടിൽനിന്നു റെയിൽവേ സ്റ്റേഷനിലെത്തിക്കാൻ വാഹനവും അറ്റൻഡറും. കോച്ചിന്റെ വാതിൽ വരെ അറ്റൻഡർ അനുഗമിക്കും.

സെമി സ്ലീപ്പർ ലക്ഷ്വറി സീറ്റുകൾ. വിമാനത്തിലേതു പോലെ വൃത്തിയുള്ള ബയോ ശുചിമുറികൾ.സൗജന്യ ലഘുഭക്ഷണവും വെള്ളവും ട്രോളിയിൽ സീറ്റിനടുത്തെത്തും. ട്രെയിൻ ഏറെ വൈകിയാൽ ഒരു നേരത്തെ ഭക്ഷണം സൗജന്യം. ബ്രാൻഡഡ് ഇലക്ട്രോണിക് ഉൽപന്നങ്ങളും സൗന്ദര്യവർധക വസ്തുക്കളും വാങ്ങാൻ ട്രെയിനിനകത്തു ഷോപ്പിങ് സൗകര്യം. പാർട്ടി, മീറ്റിങ് എന്നിവ നടത്താൻ മുറികൾ. ലക്ഷ്യത്തിലെത്തുമ്പോൾ സ്വീകരിക്കാനും എത്തേണ്ടിടത്ത് എത്തിക്കാനും ആളുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button