IndiaInterviews

നെഹ്രുവിന്റെ കാലത്തെ ഹിമാലയൻ മണ്ടത്തരത്തിൽ നിന്ന് മോചനം; 2019 -ഓഗസ്റ്റ് -5 ചരിത്രത്തിൽ അടയാളപ്പെടുത്തി മോദി സർക്കാർ

ന്യൂഡൽഹി: നെഹ്രുവിന്റെ കാലത്തെ ഹിമാലയൻ മണ്ടത്തരങ്ങളിലൊന്നായിരുന്നു കാശ്മീരിന് പ്രത്യേക പദവി നൽകികൊണ്ടുള്ള തീരുമാനം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്ത്യയിൽ ഉണ്ടായ പ്രധാന പ്രശ്നങ്ങളിൽ നെഹ്‌റുവാണ് കാരണക്കാരനെന്ന് കുറ്റപ്പെടുത്തുന്ന ബിജെപി നേതാക്കളും ഉണ്ട്. അത്തരത്തിൽ ഇന്ത്യയ്ക്ക് നഷ്‌ടമായ ഒരു ഭരണാധികാരിയായിരുന്നു ശ്യാമ പ്രസാദ് മുഖർജി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ‌ഏറ്റവും തലവേദന സൃഷ്ടിച്ച ജമ്മു കശ്മീർ വിഷയത്തിന് പരിസമാപ്‌തി കുറിച്ചിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി 2019 -ഓഗസ്റ്റ് -5 ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ.

രാജ ഹരി സിംഗ് ഇന്ത്യൻ യൂണിയനിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജമ്മു കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായത്. എന്നാൽ കശ്മീരിന് പ്രത്യേക അധികാരം വേണമെന്ന നിബന്ധന ആ സംസ്ഥാനത്തെ ദേശീയതയുടെ മുഖ്യധാരയിൽ നിന്ന് എന്നും മാറ്റി നിർത്തിയിരുന്നു. കശ്മീരിനെ മുഖ്യധാരയിൽ പെടാതെ മാറ്റി നിർത്തുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുക എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

ഭീകരവാദം ശക്തമായ 90 കളിൽ നിരവധി ഹിന്ദു കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തി ലക്ഷക്കണക്കിന് പണ്ഡിറ്റുകളെ ഓടിച്ചത് വിഷയം സങ്കീർണമാക്കി. ഒരു രാഷ്ട്രത്തിൽ രണ്ടു ഭരണഘടനയും രണ്ടു പ്രധാനമന്ത്രിയും രണ്ടു ദേശീയ ചിഹ്നവും ഉണ്ടാകാൻ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി പ്രക്ഷോഭം നയിച്ച സ്വാതന്ത്ര്യ സമര സേനാനിയും ഭാരതത്തിലെ ആദ്യത്തെ വ്യവസായ മന്ത്രിയുമായിരുന്ന ശ്യാമ പ്രസാദ് മുഖർജി കശ്മീരിലെ ജയിലിൽ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടത് കശ്മീർ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു.

മതത്തിൽ അധിഷ്ഠിതമായ സംസ്ഥാനമായി കശ്മീരിനെ മാറ്റുക എന്നതായിരുന്നു ഭീകരവാദികളുടെ ലക്ഷ്യം. പാകിസ്ഥാന്റെ ഹവാല പണവും ആയുധങ്ങളും ഐഎസ്‌ഐയുടെ പിന്തുണയും കശ്മീരിനെ കുരുതിക്കളമാക്കി. സാധാരണക്കാരും സൈനികരും ഭീകരരുമുൾപ്പെടെ നിരവധി ജീവനുകൾ നഷ്ടമായി. പാക് പിന്തുണയോടെ ഭീകരവാദ പ്രവർത്തനങ്ങൾ സജീവമായതോടെ ഏറ്റവും കൂടുതൽ സൈനിക സാന്നിദ്ധ്യമുള്ള സംസ്ഥാനമായി മാറി കശ്മീർ. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച സർക്കാർ ജമ്മു-കശ്മീർ , ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ് രൂപീകരിച്ചിരിക്കുന്നത്. ഇതിനുള്ള ബിൽ ഇരു സഭകളും അംഗീകരിക്കുന്നതോടെ നിയമമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button