Business

ഓഹരി വിപണിയിൽ ഉണർവ് : വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസം ഓഹരി വിപണിയിൽ ഉണർവ്. വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്‌സ് 41 പോയിന്റ് ഉയര്‍ന്ന് 36,741.13 പോയിന്റ് എന്ന നിലയില്‍ വ്യാപാരം തുടങ്ങി 10 മണിയോടെ 100 പോയിന്റ് മുന്നേറി. നിഫ്റ്റ് 18.90 പോയന്റ് ഉയര്‍ന്ന് 10,881.50 എന്ന നിലയിലാണ് വ്യാപാരം. കഴിഞ്ഞ ദിവസം ഒരു ഘട്ടത്തില്‍ 700 പോയന്റ് വരെ ഇടിഞ്ഞുവെങ്കിലും കശ്മീര്‍ പ്രഖ്യാപനത്തോടെ 300 പോയിന്റ് തിരിച്ചുകയറുകയായിരുന്നു.

also read : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ

ബിഎസ്ഇയിലെ 1696 കമ്പനികളില്‍ 1205 കമ്ബനികളുടെ ഓഹരികള്‍ ലാഭത്തിലും 428 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 65 കമ്ബനികളുടെ ഓഹരികള്‍ നഷ്ടമില്ലാതെയുമായിരുന്നു വ്യാപാരം പുരോഗമിച്ചത്. ഓട്ടോ, മെറ്റല്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എസ്.ആര്‍.എഫ്, ബെര്‍ജര്‍ പെയന്റിസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നേട്ടത്തിലും, സീ എന്റര്‍ടൈന്റ്മെന്റ്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

Tags

Post Your Comments


Back to top button
Close
Close