Life Style

കറിവേപ്പിലയുടെ ഭക്ഷ്യേതര ഉപയോഗങ്ങൾ

പലർക്കും അറിയാത്ത നിരവധി ആരോഗ്യഗുണങ്ങള്‍ കറിവേപ്പിലയ്ക്കുണ്ട്. കറിവേപ്പില ദഹനശക്തിയെ വര്‍ധിപ്പിക്കും. മലത്തെ പിടിച്ചു നിര്‍ത്തുകയും വയർ വേദന ശമിപ്പിക്കുകയും ചെയ്യും. കൂടാതെ വായുവിനെയും ശമിപ്പിക്കാൻ കറിവേപ്പിലയ്ക്ക് കഴിയും.

വയറിളക്കം വരുമ്പോൾ കറിവേപ്പില വെണ്ണ പോലെയരച്ച് കോഴിമുട്ട അടിച്ചു ചേര്‍ത്ത് പച്ചയായോ പൊരിച്ചോ ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്. കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നതു വിഷാംശം നശിക്കാന്‍ നല്ലതാണ്. തുമ്മലും മൂക്കൊലിപ്പും സ്ഥിരം അനുഭവപ്പെട്ടാല്‍ പച്ചമഞ്ഞളും കറിവേപ്പിലയും അരച്ച് ഒരു ചെറിയ ഉരുള ദിവസവും കഴിക്കാവുന്നതാണ്. കറിവേപ്പില അരച്ചുരുട്ടി കഴിക്കയോ കഷായമാക്കി കഴിക്കുകയോ ചെയ്താല്‍ മഞ്ഞപ്പിത്തത്തിനും ഫലപ്രദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button