KeralaInterviews

രാഷ്ട്രീയ സംഘടനകള്‍ക്കും ക്വാറി മാഫിയകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മാധവ് ഗാഡ്ഗില്‍

തിരുവനന്തപുരം:കേരളത്തിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമായ രാഷ്ട്രീയ സംഘടനകള്‍ക്കും ക്വാറി മാഫിയകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തുകയാണ് മാധവ് ഗാഡ്ഗില്‍.

ALSO READ: കവളപ്പാറ ഉരുൾപൊട്ടൽ : ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു

ഭരണവര്‍ഗം ചൂഷകര്‍ക്കൊപ്പമാണ്. രാഷ്ട്രീയക്കാര്‍ക്ക് പല താത്പര്യങ്ങളുമുണ്ട്. അതില്‍ ഭൂരിഭാഗവും സമ്പന്നരുടെ താത്പര്യമാണ്. ഗാഡ്​ഗിൽ പറഞ്ഞു. ഒരു രാഷ്ട്രപൗരനെന്നനിലയ്ക്ക് വീണ്ടും അത്തരം ഉത്തരവാദിത്വങ്ങള്‍ തീര്‍ച്ചയായും ഏറ്റെടുക്കും. ഗഹനമായ പഠനങ്ങള്‍ നടത്താനുള്ള ഒരു ടീമും സജ്ജമാണ്. പക്ഷേ, അങ്ങനെയൊന്ന് സംഭവിക്കില്ല. അതൊരു പൊള്ളയായ സ്വപ്നം മാത്രമാണ്. ഗാഡ്​ഗിൽ വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തിലെ മതമേലധ്യക്ഷന്മാരാണ് പശ്ചിമഘട്ട സംരക്ഷണത്തിന് ഏറ്റവും എതിരുനിന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് അവര്‍ ഒരു എം.പി.യുടെ ശവഘോഷയാത്രവരെ നടത്തി.

ജനങ്ങളെയും പ്രകൃതിയെയും വിലകല്പിക്കുന്ന ഒരു സമയം വന്നുകൂടെന്നില്ല. എപ്പോഴും എന്റെ സേവനം ലഭ്യമായിരിക്കും. കേരളത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് അനുവര്‍ത്തിച്ച നയംതന്നെയാണ് പിണറായി വിജയന്റെ സി.പി.എം. സര്‍ക്കാരും ചെയ്തത്. അവരും ജനവിരുദ്ധവും പ്രകൃതിക്ക് ക്ഷതമേല്പിക്കുന്നതുമായ നയങ്ങളാണ് പിന്തുടരുന്നത്. അതുകൊണ്ട് വിദൂരഭാവിയില്‍പോലും ഇപ്പോള്‍ നിലവിലുള്ള സര്‍ക്കാരുകള്‍ വീണ്ടും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് തത്കാലം വിശ്വസിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button