NewsIndiaTechnology

മൊബൈൽ ഇന്റർനെറ്റ് വേഗത; ഒന്നാമനായി ജിയോ : എയർടെല്‍ പിന്നില്‍

മൊബൈൽ ഇന്റർനെറ്റ് വേഗതതയിൽ ഭാരതി എയർടെല്ലിനെ പിന്നിലാക്കി ഒന്നാമനായി റിലയന്‍സ് ജിയോ 4ജി. ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്)യുടെ മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും വേഗമുള്ളതും, മുന്നിട്ട് നില്‍ക്കുന്നതുമായ നെറ്റ്വര്‍ക്ക് ജിയോയുടേതെന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് മാസത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 20.8 എംബിപിഎസാണ് ജിയോയുടെ ശരാശരി വേഗത. എന്നാല്‍ എയര്‍ടെല്ലിൽ ഇത് 9.6 എംബിപിഎസാണ്. വോഡഫോണ്‍ 6.7 എംബിപിഎസ്, ഐഡിയ 6.3 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ശരാശരി 4ജി വേഗത.

Also read : വാഹനത്തിന്റെ വിലയേക്കാള്‍ വലിയ ഫൈന്‍; പുതുക്കിയ പിഴ ബൈക്ക് യാത്രികന് പാരയായതിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button