Life Style

ഓണത്തിന് ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളെ കുറിച്ച് അറിയാം

ഓണത്തിന് ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളെ കുറിച്ച് അറിയാം. നാരുകളുടെയും ആന്റിഓക്സിഡന്റുകളുടെയും മിനറലുകളുടെയും വൈറ്റമിനുകളുടെയുമൊക്കെ കലവറയാണ് പച്ചക്കറികള്‍. കടയില്‍നിന്നു വാങ്ങിയവ നന്നായി കഴുകാതെ പാകം ചെയ്യുന്നത് അപകടകരമാണ്. ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികള്‍ ഇവയൊക്കെ…

ചീര…

ധാരാളം ആന്റിഓക്‌സിഡന്റ് , വിറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സംപുഷ്ടമാണ് ചീര. ചീരയില്‍ അടങ്ങിയിരിക്കുന്ന നിട്രാറ്റ്‌സ് രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയ സംരക്ഷണത്തിനും സഹായിക്കും. കൂടാതെ ഇവ ആസ്തമയ്ക്കും കണ്ണിന്റെ കാഴ്ചയ്ക്കും ചര്‍മത്തിനും നല്ലതാണ്.

കാബേജ്…

ധാരാളം പോഷക?ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. വൈറ്റമിന്‍ എ, ബി 2, സി എന്നിവയോടൊപ്പം കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. കാഴ്ച്ചശക്തി വര്‍ധിപ്പിക്കുന്നതിനും മുടി തഴച്ച് വളരുന്നതിനും ഏറ്റവും നല്ലതാണ് കാബേജ്.

വഴുതനങ്ങ…

പ്രോട്ടീന്‍, നേരിയ അളവില്‍ കൊഴുപ്പ്, ധാതുലവണങ്ങള്‍, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റമിന്‍ എ, തയാമിന്‍, റിബോഫ്‌ലാവിന്‍, വിറ്റമിന്‍ സി എന്നിവ ധാരാളമായി വഴുതനങ്ങയില്‍ അടങ്ങിയിരിക്കുന്നു.വഴുതനങ്ങയില്‍ 92.7 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്.

കോളിഫ്‌ളവര്‍…

കോളിഫ്‌ലവറില്‍ ജലാംശം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും വിറ്റമിന്‍ എ, വിറ്റമിന്‍ സി, തയാമിന്‍, റിബോഫ്‌ലാമിന്‍, കോളിന്‍, നിക്കോട്ടിനിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ഒമേഗാ 3 ഫാറ്റി ആസിഡ്, സള്‍ഫര്‍ അടങ്ങിയ സള്‍ഫോ റാഫെയ്ന്‍ എന്നിവയും ഇതിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button