India

ചന്ദ്രബാബു നായിഡുവിന്റെ വീട്ടുതടങ്കല്‍ അവസാനിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ വീട്ടുതടങ്കല്‍ അവസാനിച്ചു. നായിഡുവും മകന്‍ നരാ ലോകേഷും കഴിഞ്ഞ 48 മണിക്കൂറുകളായി വീട്ടുതടങ്കലിലായിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ ടി.ഡി.പി ആസൂത്രണം ചെയ്ത വന്‍ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡു അടക്കമുള്ള ടി.ഡി.പി. നേതാക്കളെ പൊലീസ് ബുധനാഴ്ച വീട്ടുതടങ്കലിലാക്കിയത്. നായിഡുവിന് പുറമേ മറ്റ് ടി.ഡി.പി നേതാക്കളെയും പൊലീസ് കഴിഞ്ഞദിവസം വീട്ടുതടങ്കലിലാക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button