Life Style

പുഴ മീന്‍ ശരീരത്തിന് ഏറെ ഗുണകരം

പുഴ മീന്‍ എല്ലാത്തില്‍ നിന്നും കേമനാണ്. പുഴ മീന്‍ ആരോഗ്യത്തിന് പല ഗുണങ്ങളും ഇവ നല്‍കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് കടല്‍ മത്സ്യത്തേക്കാള്‍ കൂടുതലാണ് പുഴ മത്സ്യത്തിലാണ്. ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പുഴമത്സ്യം സഹായിക്കും. വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാനും പുഴ മത്സ്യം സഹായിക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും ഓര്‍മ്മയുടെ തകരാറുകള്‍ പരിഹരിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു.

ബുദ്ധിശക്തിയും പ്രതിരോധ ശക്തിയും കുട്ടികള്‍ക്ക് പുഴ മത്സ്യം നല്‍കുന്നതിലൂടെ ഉറപ്പാക്കാം. ചര്‍മ്മ രോഗങ്ങള്‍, ചര്‍മത്തിലുണ്ടാകുന്ന പലതരം അലര്‍ജി എന്നിവയ്ക്ക് പ്രതിവിധിയായ പുഴ മത്സ്യം ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button