Life Style

ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് നല്ലതാണോ? മനസ്സിലാക്കിയിരിക്കണ്ട കാര്യങ്ങൾ

ഇളം ചൂടുള്ള പാലാണ്, സുന്ദരമായ ഉറക്കത്തിന് മറ്റൊരു ഉപാധി. ഉറക്കത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- ഡി, കാത്സ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവ പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ തീര്‍ച്ചയായും ഉറങ്ങുന്നതിന് അല്‍പം മുമ്പായി ഒരു ഗ്ലാസ് ഇളം ചൂടുപാല്‍ കഴിക്കാവുന്നതാണ്.

ALSO READ: വൈറ്റമിന്‍ ‘ഇ’യുടെ പ്രധാന ഗുണങ്ങൾ ഇവയാണ്

ഉറങ്ങാനുദ്ദേശിക്കുന്ന സമയത്തിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് കുറച്ച് ബദാം കഴിക്കാം. നല്ല ഉറക്കത്തിന് ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിനായി ഏറ്റവുമധികം സഹായകമാകുന്നത്. ധാരാളം കലോറി അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ബദാം കഴിക്കാതിരിക്കാനും ശ്രദ്ധിക്കുമല്ലോ.

ALSO READ: നാരങ്ങ മണക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ

വാള്‍നട്ടും ഉറക്കത്തെ പരിപോഷിപ്പിക്കുന്ന ഒന്നാണ്. ഇതും കിടക്കറയിലേക്ക് പോകുന്നതിന് കുറച്ചധികനേരം മുമ്പായി കഴിക്കാം. പൊതുവേ ഹൃദയാരോഗ്യത്തിന് പേര് കേട്ട നട്ടാണ് വാള്‍നട്ട്. എന്നാല്‍ ഉറക്കത്തിന്റെ കാര്യത്തില്‍ വാള്‍നട്ട് നമ്മുടെ സുഹൃത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button