Nattuvartha

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വാഹനനിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 23, 24 തീയതികളില്‍ കോഴിക്കോട് – പാലക്കാട്, കോഴിക്കോട് – വളാഞ്ചേരി റൂട്ടുകളില്‍ രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയുള്ള സമയങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ നിരോധിച്ചതായിജില്ലാ പോലീസ് മേധാവി അറിയിച്ചു, മറ്റ്‌വാഹനങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപരാഷ്ട്രപതി 24 ന് രാവിലെ ഒമ്പതുമണിക്ക് പ്രത്യേക വിമാനത്തിൽ കരിപ്പൂരില്‍ എത്തും. തുടര്‍ന്ന്‌ വാഹന മാര്‍ഗം കോട്ടക്കലിലേക്ക് പോകും. എയർപോർട്ട്–കൊട്ടപ്പുറം–പള്ളിക്കല്‍ ബസാര്‍–കാക്കഞ്ചേരി-കോട്ടക്കല്‍ വഴിയാണ്‌ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ സമയങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒമ്പതിനും ഉച്ചക്ക് 12 നും ഇടയില്‍ ഈ വഴിയുള്ളയാത്ര പരമാവധി ഒഴിവാക്കണം.  24 ന് ഈ സമയങ്ങളില്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ ഒരുമണിക്കൂര്‍ മുമ്പ് എത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button