KeralaNews

പിറവം പള്ളിയിൽ സംഘർഷാവസ്ഥ : പോലീസ് പള്ളിക്കുള്ളിൽ ; ഇറങ്ങില്ലെന്ന് യാക്കോബായ വിഭാഗം, ശക്തമായ പ്രതിഷേധം

എറണാകുളം : പിറവം പള്ളിയിൽ സംഘർഷാവസ്ഥ. മുഴുവൻ യാക്കോബായക്കാരെയും അറസ്റ്റ് ചെയ്തു നീക്കണമെന്ന കോടതി നിർദേശത്തെ തുടർന്ന് പോലീസ് വലിയ പള്ളിയുടെ പ്രധാന ഗേറ്റിന്റെ പൂട്ട്  പൊളിച്ച് മാറ്റി അകത്തു കയറി. പിരിഞ്ഞു പോകില്ലെന്നുമുള്ള നിലപാടിലാണ് യാക്കോബായ വിഭാഗം. പള്ളിയുടെ വാതിൽക്കൽ കിടന്നു ഇവര്‍  പ്രതിഷേധിക്കുന്നു. ഇവരെ നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം ജില്ലാ കളക്ടർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി അനുനയ  ചർച്ച നടത്തുന്നു. ഇനി മിനിറ്റുകൾ മാത്രമാണ് കോടതി നിർദേശം പാലിക്കാൻ പോലീസിന് മുന്നിലുള്ളത്.

ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. മുഴുവൻ യാക്കോബായക്കാരെയും മാറ്റണമെന്നും ഉത്തരവ് നടപ്പാക്കി 1:45നു അറിയിക്കണമെന്നും കോടതി കർശനമായി നിർദേശിച്ചതോടെയാണ് പോലീസ് ഒഴിപ്പിക്കല്‍ നടപടിയിലേക്ക് കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button