News

മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ വെള്ളരിക്ക ഫേസ് പാക്കുകള്‍

ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാന്‍ വെള്ളരിക്കാ നീരും അല്‍പം തൈരും ചേര്‍ത്ത് പുരട്ടാവുന്നതാണ്. നല്ല പോലെ ഉണങ്ങിയ ശേഷം കഴുകി കളയുക.

ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെള്ളരിക്ക. വൈറ്റമിന്‍ സി, അയണ്‍, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാന്‍ ദിവസവും അല്‍പം വെള്ളരിക്ക കഴിക്കുന്നത് ഗുണം ചെയ്യും.

ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ ഇതു സഹായിക്കും. വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവ മാറാന്‍ വെള്ളരിക്ക ധാരാളം കഴിക്കുക. മുഖം തിളക്കമുള്ളതാക്കാന്‍ വെള്ളരിക്കാ നീര് പുരട്ടാം. ഉണങ്ങി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം. നിറം വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍?ഗമാണ് വെള്ളരിക്ക.

ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാന്‍ വെള്ളരിക്കാ നീരും അല്‍പം തൈരും ചേര്‍ത്ത് പുരട്ടാവുന്നതാണ്. നല്ല പോലെ ഉണങ്ങിയ ശേഷം കഴുകി കളയുക. ഓട്സ് പൊടിച്ചതും വെള്ളരിക്കാനീരും നാരങ്ങാനീരും തേനും ചേര്‍ത്തു മുഖത്തിട്ടാല്‍ കുരുക്കള്‍ അകലുകയും നിറം വര്‍ധിക്കുകയും ചെയ്യും. ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന മൂന്ന് തരം വെള്ളരിക്ക ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം…

കറ്റാര്‍വാഴ വെള്ളരിക്ക ഫേസ് പാക്ക്…

ചര്‍മ്മം ആരോ?ഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാര്‍വാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക നീരും ചേര്‍ത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളം ഉപയോ?ഗിച്ചോ ചെറുചൂടുവെള്ളം ഉപയോ?ഗിച്ചോ മുഖം കഴുകുക.

ക്യാരറ്റ് വെള്ളരിക്ക ഫേസ് പാക്ക്

ഒരു ടീസ്പൂണ്‍ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂണ്‍ വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേര്‍ത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസവും ഈ ഫേസ് പാക്ക് പുരട്ടാന്‍ ശ്രമിക്കുക.

തക്കാളി വെള്ളരിക്ക ഫേസ് പാക്ക്…

വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവ അകറ്റാന്‍ നല്ലൊരു ഫേസ് പാക്കാണിത്. രണ്ട് സ്പൂണ്‍ വെള്ളരിക്കയുടെ നീര്, രണ്ട് സ്പൂണ്‍ തക്കാളിയുടെ നീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് മുഖത്തിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button