NewsKauthuka Kazhchakal

കുട്ടികളുമായി വന്ന ലോറി കുത്തിയൊഴുകുന്ന പുഴയിലേക്ക് മറിഞ്ഞു; അതിസാഹസികമായി വിദ്യാര്‍ത്ഥികളെ രക്ഷിച്ച് നാട്ടുകാര്‍ – ഞെട്ടിക്കുന്ന ചില പ്രളയക്കാഴ്ചകള്‍

ജയ്പൂര്‍: ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയുടെ ഞെട്ടിക്കുന്ന ചില ദൃശ്യങ്ങള്‍ പുറത്ത്. കനത്തമഴയില്‍ വെള്ളം കയറി മൂടിയ പാലത്തിനുമുകളിലൂടെ വിദ്യാര്‍ത്ഥിനികളുമായി പോകുകയായിരുന്ന ഒരു ലോറി പുഴയിലേക്ക് ചെരിഞ്ഞു. എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം 15 പെണ്‍കുട്ടികളുടെ ജീവന്‍ രക്ഷിച്ചു. രാജസ്ഥാനിലെ ദുംഗര്‍പൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കനത്ത മഴയില്‍ ദുംഗര്‍പൂരിലെ രാംപൂര്‍ പാലവും മുങ്ങിയിരുന്നു. അങ്ങനെയാണ് പാലം കടക്കാനായി 15 വിദ്യാര്‍ഥിനികള്‍ ലോറിയില്‍ കയറുന്നത്. സ്‌കൂളില്‍നിന്നും മടങ്ങുകയായിരുന്നു ഈ വിദ്യാര്‍ത്ഥിനികള്‍. എന്നാല്‍ പാലത്തിന്റെ മധ്യഭാഗത്ത് എത്തിയതും ലോറി കുത്തൊഴുക്കില്‍ നിയന്ത്രണംവിട്ട് പുഴലേക്ക് ചെരിഞ്ഞു. എന്നാല്‍ ശക്തമായ ഒഴുക്ക് അവഗണിച്ച് നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കുകയായിരുന്നു. ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് ചെരിയുന്നതും മുന്‍ഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതോടെ ലോറി ആടിയുലയുന്നതും വീഡിയോയില്‍ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ കുട്ടികളെ രക്ഷിക്കുകയായിരുന്നു. വടംകെട്ടി മനുഷ്യങ്ങലപോലെ നിന്ന് അതിസാഹസികമായി ജനങ്ങള്‍ ഓരോ കുട്ടികളെയും ഒപ്പം ലോറി ഡ്രൈവറെയും രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button