Life Style

സ്ഥിരമായി പെര്‍ഫ്യൂം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

വിപണിയില്‍ ലഭ്യമായിട്ടുള്ള മിക്ക സുഗന്ധദ്രവ്യങ്ങളുടെയും നിരന്തര ഉപയോഗം ആരോഗ്യത്തിന് ഒന്നിലേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. സിന്തറ്റിക്, മറ്റു കെമിക്കലുകള്‍, ടോക്‌സിക് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ആരോഗ്യത്തെ പലവിധത്തിലാണ് ദോഷകരമായി ബാധിക്കുന്നത്. ഡിയോഡ്രന്റുകള്‍ ഉപയോഗിക്കുന്നതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്.

മിക്ക ഡിയോഡ്രന്റുകളിലും പ്രോപിലൈന്‍ ഗ്ലൈകോള്‍ എന്ന കെമിക്കല്‍ മിശ്രിതം അടങ്ങിയിട്ടുണ്ട്. ഇതു തൊലിപ്പുറം ചൊറിഞ്ഞു തിണര്‍ക്കാന്‍ കാരണമാകുന്നതാണ്. മാത്രമല്ല ഇവയിലെ ന്യൂറോടോക്‌സിന്‍ നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ പ്രോപിലൈന്‍ ഗ്ലൈകോള്‍ അമിതമായി അടങ്ങിയിട്ടുള്ള ഡിയോഡ്രന്റുകളുടെ ഉപയോഗം കുറയ്ക്കുന്നതാകും ആരോഗ്യത്തിന് നല്ലത്.

സുഗന്ധദ്രവ്യങ്ങളിലെ മറ്റൊരു പ്രധാന ഘടകമായ അലുമിനിയം മറവി രോഗത്തിനു കാരണമാക്കും. ഇതു പരിധിയില്‍ കൂടുതല്‍ ശ്വസിക്കുന്നത് ആസ്ത്മ വരുത്താനുള്ള സാധ്യതയും ഉണ്ട്. മിക്ക ഡിയോഡ്രന്റുകളും ഏറെനാള്‍ നിലനില്‍ക്കാനായി പാരാബെന്‍സ് എന്ന രാസപദാര്‍ത്ഥം ചേര്‍ക്കാറുണ്ട്. ഇതു കൃത്യമായ ആര്‍ത്തവചക്രം തെറ്റിക്കുകയും നേരത്തെ ആര്‍ത്തവം ഉണ്ടാകാനിടയാകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button