Life Style

ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിച്ചാല്‍; സൂക്ഷിക്കുക

ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനിലാണ് പുതിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അമേരിക്കയിലെ 30000 വ്യക്തികളെ മുപ്പത്തിയൊന്നു വര്‍ഷം നിരീക്ഷിച്ച ശേഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണിത്. 31 വര്‍ഷ കാലയളവിലുള്ള ഇവരുടെ ജീവിതരീതി, ആരോഗ്യം, ഡയറ്റ് എന്നിവയെല്ലാം നിരീക്ഷിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറല്‍ പ്രകാരം ഒരു മുട്ടയില്‍ ഇരുന്നൂറ് മില്ലി ഗ്രാം കൊളസ്‌ട്രോള്‍ ഉണ്ട്. 300 മില്ലി ഗ്രാമില്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ ഉള്ളിലെത്തുന്നത് ഹൃദ്രോഗ സാധ്യത 17% വര്‍ധിപ്പിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവര്‍ ശരീരത്തിലുണ്ടാകുന്ന മാറ്റം സ്വയം മനസിലാക്കാനാണ് ഗവേഷകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button