Sports

ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് : സെമി ഫൈനൽ ലക്ഷ്യമിട്ട് മേരി കോം

മോസ്‌കോ: ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ മേരി കോം ഇന്നിറങ്ങുന്നു. 51 കിലോ വിഭാഗത്തിൽ കൊളംബിയയുടെ വിക്ടോറിയ വലെൻസിയയുമാണ് മേരി കോം ഏറ്റുമുട്ടുക. പ്രീക്വാർട്ടറിൽ തായ്‍ലൻഡ് താരം ജൂതമസ് ജിറ്റ്പോംഗിനെയാണ് മൂന്നാം സീഡായ മേരി കോം പരാജയപെടുത്തിയത്. 36കാരിയായ മേരി കോം ആറു തവണ ലോക ചാമ്പ്യനായിട്ടുണ്ട്. മേരി കോം ഇതിന് മുന്‍പ് 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു ആറ് മെഡലും നേടിയിട്ടുണ്ട്. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് സാധിച്ചിരുന്നില്ല. ഇത്തവണ അത് തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മേരി കോം പോരാടാൻ ഇറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button