Life Style

കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍

മിക്ക സുന്ദരിമാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്
കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് . ദീര്‍ഘ നേരം സിക്രീനില്‍ നോക്കുന്നതുള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു ചുറ്റും കറുത്ത നിറം പടരാം. കറുപ്പ് മാറാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികളിതാ..

ഒന്ന്.

ദിവസവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം കൂടുതല്‍ കുടിച്ചാല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാവുകയും അതൊടൊപ്പം കണ്ണിന് കറുത്തപ്പാടുകള്‍ മാറാനും സഹായിക്കും.

രണ്ട്..

കറ്റാര്‍വാഴ ജെല്‍ ദിവസവും കണ്ണിന് ചുറ്റും പുരട്ടുന്നത് കറുത്തപാടുകള്‍ മാറാന്‍ നല്ലതാണ്. റോസ് വാട്ടര്‍ ഉപയോഗിച്ച് രണ്ട് നേരം മുഖം കഴുകുന്നത് കറുത്തപാടുകള്‍ മാറ്റാനാകും..
മൂന്ന്.

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. കണ്ണിന് മുകളില്‍ വെള്ളരിക്ക കഷ്ണം 15 മിനിറ്റ് വയ്ക്കുന്നത് കണ്ണിന് തണുപ്പ് കിട്ടാനും കറുത്ത പാട് മാറാനും സഹായിക്കും.

നാല്.

കണ്ണിന് ചുറ്റും റോസ് വാട്ടര്‍ പുരട്ടുന്നത് കറുപ്പ് നിറം മാറാന്‍ വളരെ മികച്ചതാണ്. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button