News

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയ്ക്ക് പുറമെ ടി.ഒ. സൂരജ് വീണ്ടും അഴിമതി കേസില്‍ കുടുങ്ങി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയ്ക്ക് പുറമെ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് വീണ്ടും അഴിമതി കേസില്‍ കുടുങ്ങി. ചമ്രവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇത്തവണ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്

മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയതിലെ അഴിമതിയെക്കുറിച്ചുള്ള കേസ്സിലാണ് കോടതി ഉത്തരവ്. 35 കോടിയുടെ അഴിമതിയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്.

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡി കെഎസ് രാജു, ചീഫ് എഞ്ചിനീയര്‍ പികെ സതീശന്‍, ജനറല്‍ മാനേജര്‍ ശ്രീനാരായണന്‍, മാനേജിങ് ഡയറക്ടര്‍ പിആര്‍ സന്തോഷ് കുമാര്‍, ഫിനാന്‍സ് മാനേജര്‍ ശ്രീകുമാര്‍,അണ്ടര്‍ സെക്രട്ടറി എസ് മാലതി, കരാറുകാരായ പിജെ ജേക്കബ്, വിശ്വനാഥന്‍ വാസു, അരങ്ങത്ത്, കുരീക്കല്‍ ജോസഫ് പോള്‍ എന്നിവര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button