News

കുഴിമന്തി കഴിച്ച് മൂന്ന് വയസുകാരി മരിച്ച സംഭവം : രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍

കൊല്ലം : കുഴിമന്തി കഴിച്ച് മൂന്ന് വയസുകാരി മരിച്ച സംഭവം , രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍.. കുഴിമന്തി പോലുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഒഴിവാക്കാനാണ് ഇവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചടയമംഗലത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്നു വയസുകാരി മരിച്ച സംഭവത്തോടെയാണ് ഫുഡ്സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥരുടെ പ്രതികരണം.

Read Also : ഓര്‍ഡര്‍ ചെയ്തത് മയിലിനെ കിട്ടിയത് വിചിത്ര പക്ഷിയെ

കുഴിമന്തി പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ദഹന പ്രശ്നം ഉണ്ടാക്കുന്നതിനെ തുടര്‍ന്ന് കുട്ടികളില്‍ വലിയ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.കുരിയോട് കള്ളിക്കാട് അംബികാഭവനത്തില്‍ സാഗറിന്റേയും പ്രിയ ചന്ദ്രന്റേയും ഏക മകള്‍ ഗൗരി നന്ദ(3)ആണ് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഗൗരി നന്ദ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയത്. കുഴിമന്തി ആയിരുന്നു ഇവര്‍ കഴിച്ചത്. ഭക്ഷണം കഴിച്ച് വീട്ടിലെത്തിയതിന് പിന്നാലെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി.

ഉടനെ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന് ജീവന്‍ നഷ്ടമായതിന് പിന്നാലെ ഈ ഹോട്ടല്‍ പൊലീസ് അടപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button