News

ചായകുടിയ്ക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി പഠനം

ചായകുടിയ്ക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി പഠനം. ചായ പ്രേമികളെ നിങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ് പുതിയ പഠന റിപ്പോര്‍ട്ട്. കാപ്പി പ്രേമികളേക്കാള്‍ മിടുക്കര്‍ ചായ പ്രേമികളെന്ന് തെളിയിച്ചിരിക്കുകയാണ് സിംഗപൂരിലെ യോംഗ് ലൂ ലിന്‍ സര്‍വകലാശാല നടത്തിയ പഠനം.

സിംഗപൂരിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ യോംഗ് ലൂ ലിന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആണ് പഠനത്തിന് പിന്നില്‍. ദിവസവും ചായ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണെന്നാണ് പഠനം. വാര്‍ധക്യത്തില്‍ തലച്ചോറിനുണ്ടാകുന്ന പ്രവര്‍ത്തന കുറവിനെ മറിടകടക്കാന്‍ ചായ കുടി സഹായിക്കുമെന്ന് യോംഗ് ലൂ ലിന്‍ സ്‌കൂളിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഫെംഗ് ലീ പറയുന്നു.

മുമ്പും ചായയുടെ ഗുണകണങ്ങള്‍ ചൂണ്ടിക്കാട്ടി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും, ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു. ഇതിന് പുറമെ മൂഡ് നന്നാക്കാനും ചായ ഉത്തമമാണ്.

60 വയസില്‍ കൂടുതല്‍ പ്രായമുള്ള 36 പേരിലാണ് സംഘം പഠനം നടത്തിയത്. അവരുടെ ജീവിത രീതി, ആരോഗ്യം, എന്നിവയം കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചും, ഇവരെ ന്യൂറോ സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയും, എംആര്‍ഐ എടുത്തുമൊക്കെയാണ് പഠനം നടത്തിയത്. 2015 മുതല്‍ 2018 വരെയായിരുന്നു പഠന കാലയളവ്.

25 വര്‍ഷത്തിലധികമായി ഗ്രീന്‍ ടീ, ഊലോംഗ് ടീ, ബ്ലാക്ക് ടീ എന്നിവയിലേതെങ്കിലും ഉപയോഗിക്കുന്നവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയിലാണെന്ന് പഠനം കണ്ടെത്തി. മുമ്പ് ഡിമന്‍ഷ്യ ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാന്‍ ചായയ്ക്കാകുമെന്നും പഠനങ്ങള്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button