Nattuvartha

ഫ്‌ളക്‌സ് ഉപയോഗിച്ചതിന് പിഴ ഈടാക്കി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ടൗണ്‍ സ്‌ക്വയര്‍ പരിസരത്ത് ട്രൂവാല്യൂകാര്‍ പ്രദര്‍ശനമേളയില്‍ ഫ്‌ളക്‌സ് സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ചതിന് സംഘാടകരില്‍ നിന്ന് കോര്‍പ്പറേഷന്‍ 2000 രൂപ പിഴ ഈടാക്കി. മേളയിലെ മുഴുവന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും അധികൃതര്‍ നീക്കം ചെയ്യുകയും ചെയ്തു. നഗരപരിധിയിലെ ഫ്‌ളക്‌സ് സിറ്റി, സിനുസൈന്‍, മെട്രിക്‌സ് ഡിസൈന്‍ മീഡിയ, മലബാര്‍ ഫ്‌ളക്‌സ്, സൈന്‍ ഫ്‌ളക്‌സ്, ഹൈലക്‌സ് എന്നീ സ്ഥാപനങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹരിത-ശുചിത്വമിഷനുകള്‍, കോര്‍പ്പറേഷന്‍ എന്നിവ സംയുക്ത പരിശോധന നടത്തി.

നിയമവിരുദ്ധമായി ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സ്ഥാപനത്തിന്റെ പേരില്‍ നിന്നും പരസ്യത്തില്‍ നിന്നും ‘ഫ്‌ളക്‌സ്’ എന്ന പദം ഒഴിവാക്കുക, പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് ജോലികള്‍ മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുക, പ്രിന്റിംഗ് ജോലി ഏല്‍പ്പിക്കുന്ന ഗുണഭോക്താക്കളുടെ പേരും വിലാസവും ഫോണ്‍ നമ്പരും രജിസ്റ്ററില്‍ രേഖപ്പെടുത്തുക, പ്രിന്റ് ചെയ്തു കൊടുക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ‘റീസൈക്ലബിള്‍-പി.വി.സി ഫ്രീ’ എന്ന ലോഗോയും, സ്ഥാപനത്തിന്റെ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തുക തുടങ്ങിയ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വരും ദിവസങ്ങളില്‍ പരിശോധന ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിക്കുമെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button