News

‘അഹങ്കാരവും താന്‍പൊരിമയും മൂര്‍ദ്ധാവില്‍ വേരുപിടിച്ച് പോയ അനിലിനേക്കാളും എന്ത് കൊണ്ടും യോഗ്യത ബിനീഷ് ബാസ്റ്റിന് തന്നെയാണ്’ ഡോ. ഷിംന അസീസ്

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിക്കിടയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ് രംഗത്തെത്തി. ‘അഹങ്കാരവും താന്‍പൊരിമയും മൂര്‍ദ്ധാവില്‍ വേരുപിടിച്ച് പോയ അനിലിനേക്കാളും എന്ത് കൊണ്ടും യോഗ്യത ബിനീഷ് ബാസ്റ്റിന് തന്നെയാണെന്ന്’ ഷിംന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ചാന്‍സ് ചോദിച്ച് വന്നവന്റെ കൂടെ വേദി പങ്കിടില്ല പോലും മൂന്നാംകിട നടന്‍ പോലും. അനില്‍ ഗര്‍ഭപാത്രത്തീന്ന് വന്നതേ ‘സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍’ നിലവിളിച്ചോണ്ടാവും. ദുരന്തം ! കലയാണ് അനിലേ, അത് ഒതുക്കത്തോടെ കൈയിലിരിക്കണേല്‍ മനസ്സിന് ആര്‍ദ്രതയും മനുഷ്യത്വവും ആരെക്കണ്ടാലും നല്ലോണമൊന്ന് ചിരിക്കാനുള്ള കഴിവും വേണം. ഉള്ളിലെ നിറവും ജാതിയുമൊക്കെയങ്ങ് കുത്തിയൊലിച്ച് പോണം. അഹങ്കാരം കൊണ്ട് കണ്ണ് കാണാത്തോന്റെ വിശേഷണം – അവാര്‍ഡ് ജേതാവായ സംവിധായകന്‍ പോലും! തന്റൊരു സിനിമേം ഞങ്ങള്‍ ഇനി കാണൂലെടോ. താനവിടിരുന്നങ്ങ് സംവിധാനിക്ക്’ എന്നും ഷിംന ഫെയ്‌സ്ബുക്കിലൂടെ പ്രതിഷേധമറിയിച്ചു.

READ ALSO:: ഭിക്ഷയായി കിട്ടുന്ന സിംഹാസനമല്ല പൊരുതി നേടുന്ന നിലമാണ് ശ്രേഷ്ഠം; ; ബിനീഷ് ബാസ്റ്റിന് പിന്തുണയറിച്ച് സന്ദീപ് വചസ്പതി

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബിനീഷ്‌ ബാസ്‌റ്റിനെ പല സിനിമകളിൽ കണ്ടിട്ടുണ്ട്‌. പാലക്കാട് മെഡിക്കൽ കോളേജിലെ വേദിയിൽ വെച്ച്‌ ഇന്നലെ അദ്ദേഹമെടുത്ത നിലപാടിന്‌ എഴുന്നേറ്റ്‌ നിന്ന്‌ കൈയടിക്കുന്നു. തന്റെ കൂടെ വേദി പങ്കിടില്ലെന്ന്‌ പറഞ്ഞ അവാർഡ്‌ വിന്നർ അഹങ്കാരി സംവിധായകനോട്‌ ബിനീഷ്‌ പ്രതിഷേധിച്ചത്‌ ആ വേദിയിൽ തന്നെ ചെന്ന്‌ നിലത്ത്‌ കുത്തിയിരുന്നാണ്‌. തന്റേടിയാണയാൾ.

അതിഥിയായി ചെല്ലുന്ന പലയിടങ്ങളിലും പേര്‌ തെറ്റിച്ച്‌ പറയുന്നത്‌ പതിവാണ്‌. അവരുടെ ഭാഗത്ത്‌ നിന്ന്‌ അറിയാതെ പറ്റുന്നതാണെന്ന്‌ ഉറപ്പാണെങ്കിൽ പോലും വലിയ അസ്വസ്‌ഥത പകർന്നിട്ടുണ്ട്‌. ഒരിക്കൽ ഒരിടത്ത്‌ നിന്ന്‌ അനാവശ്യമായ പരിധി വിട്ട പുകഴ്‌ത്തൽ പരിഹാസമായിരുന്നു എന്ന്‌ മനസ്സിലാക്കിയിട്ടും ഏറ്റ പരിപാടി മുടങ്ങാതിരിക്കാൻ വേദിയിൽ ചിരിച്ചിരുന്നിട്ടുണ്ട്‌. ഈഗോയുടെ വൻമരമായൊരാൾ എല്ലാവർക്കും ഷേക്ക്‌ ഹാന്റ്‌ കൊടുത്ത്‌ എന്റെ നീട്ടിയ കൈ കൃത്യമായി അവഗണിച്ച്‌ മുന്നിലൂടെ പോയൊരു ദിവസം മുഴുവൻ വല്ലാത്തൊരു തികട്ടലോടെ കഴിഞ്ഞ്‌ പോയിട്ടുണ്ട്‌. അപമാനം കിട്ടുന്നത്‌ അറിഞ്ഞോ അറിയാതെയോ ആവട്ടെ, ആ മുറിവ്‌ പെട്ടെന്ന്‌ മായുകയുമില്ല.

നമ്മൾ മനുഷ്യരാണ്‌, നമ്മൾ ഇങ്ങനൊക്കെയാണ്‌.

അപ്പോഴാണ്‌ സ്വയം സർവ്വഗുണസമ്പന്നൻ എന്ന്‌ കരുതുന്നൊരു അഹങ്കാരി സാധാരണയിൽ സാധാരണക്കാരനായ ഒരാളോടൊപ്പം വേദി പങ്കിടില്ലെന്ന്‌ പ്രഖ്യാപിക്കുന്നത്‌. പാലക്കാട് മെഡിക്കൽ കോളേജിലെ കുട്ടികൾ, പരിപാടിയുടെ സംഘാടകർ വല്ലാതെ ധർമ്മസങ്കടത്തിലായി പോയിരിക്കണം. പരിചയക്കുറവ്‌ കാണും, അല്ലെങ്കിൽ എടുത്തുചാടി തീരുമാനമെടുക്കുന്നതിൽ നിന്നും വിലക്കിയിരിക്കാം. എങ്കിലും, യൂണിയന്റെ ശക്‌തി കാണിച്ച്‌ കൊടുക്കാത്തതിൽ പ്രതിഷേധമുണ്ട്‌.

കഴിഞ്ഞ രണ്ടാഴ്‌ചകളിൽ മഞ്ചേരി മെഡിക്കൽ കോളേജിലെ മക്കളോടൊപ്പം ആർട്‌സിലെ ഐറ്റങ്ങൾക്ക്‌ വിഷയങ്ങൾ തിരഞ്ഞെടുക്കാനും ജഡ്‌ജ്‌മെന്റിനുമൊക്കെ കട്ടക്ക്‌ കൂടെ നിന്ന്‌, അവസാനദിവസം പരിപാടി തീർന്ന പുലർച്ചേ മൂന്നര വരെ അവർക്കൊപ്പം ഇരുന്ന നിലക്ക്‌ നിലവിലെ സംഘാടകത്വത്തിന്റെ സങ്കീർണതകൾ കൃത്യമായറിയാം. പാലക്കാട്ടെ കുട്ടികൾക്കും ഈ അപ്രതീക്ഷിതമായ ‘സാങ്കേതികപ്രശ്‌നം’ പെട്ടെന്ന്‌ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചു കാണില്ല. എത്രയോ സമയമെടുത്ത്‌ അവർ പ്ലാൻ ചെയ്‌ത അവരുടെ ഒരു പ്രധാനദിവസം കൂടിയാണ്‌ ഒരാളുടെ വൃത്തികെട്ട ഈഗോ കാരണം നശിച്ച്‌ പോയത്‌. ശക്‌തമായി പ്രതികരിക്കണമായിരുന്നു. അതൊക്കെ പോട്ടെ, ആ പ്രിൻസിപ്പൽ എന്തിനാണ്‌ ബിനീഷിനോട്‌ ഹാലിളകിയതെന്ന്‌ ഈ നിമിഷവും മനസ്സിലായിട്ടില്ല. ബല്ല്യമ്പ്രാൻ അനിലിന്‌ കുട പിടിക്കാനോ?

ഒന്നു മാത്രം ഉറപ്പിച്ച്‌ പറയാം- അഹങ്കാരവും താൻപൊരിമയും മൂർദ്ധാവിൽ വേരുപിടിച്ച്‌ പോയ അനിലിനേക്കാളും എന്ത് കൊണ്ടും യോഗ്യത ബിനീഷ്‌ ബാസ്‌റ്റിന്‌ തന്നെയാണ്‌.

നിലപാടുള്ളവൻ, നിലം തൊട്ട്‌ നിൽക്കുന്നവൻ. മിടുക്കൻ. തീർച്ചയായും ഒരുപാട് ഉയരങ്ങളിലെത്തുക തന്നെ ചെയ്യും.

ചാൻസ്‌ ചോദിച്ച്‌ വന്നവന്റെ കൂടെ വേദി പങ്കിടില്ല പോലും !! മൂന്നാംകിട നടൻ പോലും. അനിൽ ഗർഭപാത്രത്തീന്ന്‌ വന്നതേ ‘സ്‌റ്റാർട്ട്‌, ക്യാമറ, ആക്ഷൻ’ നിലവിളിച്ചോണ്ടാവും. ദുരന്തം !

കലയാണ്‌ അനിലേ, അത്‌ ഒതുക്കത്തോടെ കൈയിലിരിക്കണേൽ മനസ്സിന്‌ ആർദ്രതയും മനുഷ്യത്വവും ആരെക്കണ്ടാലും നല്ലോണമൊന്ന്‌ ചിരിക്കാനുള്ള കഴിവും വേണം. ഉള്ളിലെ നിറവും ജാതിയുമൊക്കെയങ്ങ്‌ കുത്തിയൊലിച്ച്‌ പോണം.

അഹങ്കാരം കൊണ്ട്‌ കണ്ണ്‌ കാണാത്തോന്റെ വിശേഷണം – അവാർഡ്‌ ജേതാവായ സംവിധായകൻ പോലും!

തന്റൊരു സിനിമേം ഞങ്ങൾ ഇനി കാണൂലെടോ. താനവിടിരുന്നങ്ങ്‌ സംവിധാനിക്ക്‌…

ബിനീഷ്‌ ബ്രോ… ങ്ങള്‌ പൊളിയാണ്‌ ടീമേ. വെറും പൊളിയല്ല, ഒരൊന്നൊന്നര പൊളി. എവിടെപ്പോയാലും ഉള്ളിലെ കനൽ ഇങ്ങനെ തന്നങ്ങ്‌ ആളിക്കത്തട്ടെ.

കേരളപ്പിറവിദിനം അന്വർത്‌ഥമായി.

Dr. Shimna Azeez

ബിനീഷ്‌ ബാസ്‌റ്റിനെ പല സിനിമകളിൽ കണ്ടിട്ടുണ്ട്‌. പാലക്കാട് മെഡിക്കൽ കോളേജിലെ വേദിയിൽ വെച്ച്‌ ഇന്നലെ അദ്ദേഹമെടുത്ത…

Posted by Shimna Azeez on Thursday, October 31, 2019

shortlink

Related Articles

Post Your Comments


Back to top button