Kauthuka Kazhchakal

‘സഹീ പക്ഡേ ഹേ’ കള്ളന്റെ ടീ ഷര്‍ട്ട് കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ; ചിത്രം വൈറല്‍

കള്ളനും രണ്ട് പോലീസുകാരും നില്‍ക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇത്.. ആദ്യകാഴ്ചയില്‍ ചിത്രത്തിന് ഒരു പ്രത്യേകതയും തോന്നില്ല. എന്നാല്‍ ഒന്നുകൂടി ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ ആരും ചിരിച്ച് പോകും. വെറുതെ ചിരിക്കുകയല്ല ചിരിച്ച് മരിക്കും. ചിത്രത്തിലെ കള്ളന്‍ അണിഞ്ഞിരിക്കുന്ന ടീ ഷര്‍ട്ടാണ് ആ വമ്പന്‍ ‘കോമഡി’ക്കി പിന്നില്‍.

ALSO READ: മൊട്ടത്തല നോക്കി ഒറ്റയടി, ദാ കിടക്കുന്നു ശിഖര്‍ ധവാന്‍; രോഹിതിന്റെ മകളുടെ വീഡിയോ വൈറലായി

https://www.instagram.com/p/B4Z0qJsgNMU/?utm_source=ig_web_button_share_sheet

 

കള്ളന്റെ ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത് ‘സഹീ പക്ഡേ ഹേ’ എന്നാണ്. അതായത്, ‘ശരിയായ ആളെത്തന്നെ പിടിച്ചു’ എന്നര്‍ത്ഥം. ‘ഇങ്ങനെയും സംഭവിക്കാം’ എന്ന അടിക്കുറിപ്പോടെയാണ് കൈഫ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ തമാശ മനസിലാക്കിയതിനെ തുടര്‍ന്ന് നിരവധി പേരാണ് കമന്റുകളുമായി കൈഫിന്റെ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

ALSO READ: വര്‍ഷങ്ങളായി സാരിയുടുത്ത് വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നടക്കുന്ന ഒരാള്‍; കാരണം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും

ടീ ഷര്‍ട്ടുകളില്‍ വാചകങ്ങളെഴുതുന്ന ട്രെന്‍ഡ് അടുത്ത കാലത്താണ് വ്യാപകമായത്. പ്രശസ്തമായ സിനിമായ ഡയലോഗുകളും, പ്രശസ്തരുടെ വാക്യങ്ങളുമെല്ലാം എഴുതുന്നതിനൊപ്പം തന്നെ ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യാര്‍ത്ഥം ഇഷ്ടപ്പെട്ട വാചകങ്ങള്‍ ടീ ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തെടുപ്പിക്കാറുണ്ട്. എന്തായാലും അത്തരത്തില്‍ സന്ദര്‍ഭത്തിന് അനുയോജ്യമായ ടീ ഷര്‍ട്ടായിപ്പോയി കൈഫ് പങ്കുവച്ച ചിത്രത്തിലെ കള്ളന്റേതും

shortlink

Related Articles

Post Your Comments

Related Articles


Back to top button