News

പി. ആർ. ഡി അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ നിയമനം

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ ആയി ഇലക്‌ട്രോണിക് ആൻഡ് മീഡിയ വിഭാഗം അഡീഷണൽ ഡയറക്ടർ കെ. സന്തോഷ്‌കുമാറിനെയും അഡീഷണൽ ഡയറക്ടർ ഇലക്‌ട്രോണിക് ആൻഡ് മീഡിയ ആയി കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എൻ. സുനിൽകുമാറിനെ സ്ഥാനക്കയറ്റം നൽകിയും നിയമിച്ച് ഉത്തരവായി.

ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന ടി. സി. ചന്ദ്രഹാസനെ മീഡിയ അക്കാഡമി സെക്രട്ടറിയായി നിയമിച്ചു. മലപ്പുറം ജില്ല ഇൻഫർമേഷൻ ഓഫീസറായിരുന്ന സി. അയ്യപ്പനെ ഡയറക്ടറേറ്റിൽ പരസ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ ഓഫീസർ (കോ ഓർഡിനേറ്റിംഗ് ന്യൂസ്) ആയിരുന്ന വി. പി. അശ്വതിയെ മീഡിയ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടറായും നിയമിച്ചു. ഡയറക്ടറേറ്റിലെ സർക്കുലേഷൻ വിഭാഗം ഇൻഫർമേഷൻ ഓഫീസറായിരുന്ന ഉണ്ണികൃഷ്ണൻ കടുക്കേംകുന്നത്തിനെ കോട്ടയം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. ഡയറക്ടറേറ്റിൽ പരസ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ. ജി. സന്തോഷിനെ ഇലക്ഷൻ കമ്മീഷനിൽ പി. ആർ. ഒ ആയി മാറ്റി നിയമിച്ചു. കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ. അബ്ദുൾ റഷീദിനെ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി മാറ്റി നിയമിച്ചും ഉത്തരവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button